സ്വന്തം ലേഖകൻ

കൗമാരക്കാരനായ കറുത്ത വർഗ്ഗക്കാരൻ ആൺകുട്ടിയോട് മുട്ടിൽ നിന്ന് മറ്റൊരു ആൺകുട്ടിയുടെ ഷൂസിൽ ഉമ്മവെക്കാൻ ആവശ്യപ്പെടുകയും ഉപദ്രവിക്കുകയും ചെയ്ത വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെത്തുടർന്ന് രണ്ടു പേരെ അറസ്റ്റ് ചെയ്തു . വെസ്റ്റ് യോർക്ക്ഷെയറിലെ ഹോംഫിർത്ൽ ഷൂട്ട് ചെയ്തിരിക്കുന്ന വീഡിയോയിൽ ആൺകുട്ടിയുടെ കരണത്തടിക്കുന്നതായും കാണാം.

17കാരനായ ആൺകുട്ടിയെ പൊതുവായ വംശീയ വിദ്വേഷം പ്രകടിപ്പിക്കുന്ന പ്രവർത്തനത്തിനും, 16 കാരിയായ പെൺകുട്ടിയെ വംശീയാധിക്ഷേപത്തിന്റെ കീഴിൽ വരുന്ന പൊതു കുറ്റകൃത്യത്തിനും ആണ് അറസ്റ്റ് ചെയ്തത്. കുറ്റവാളികളിൽ ഒരാളുടെ രക്ഷകർത്താവാണ് പോലീസിൽ കീഴടങ്ങാൻ പ്രതികളോട് നിർദേശിച്ചത്. ടൗണിലെ ക്രിക്കറ്റ് ക്ലബ്ബിൽ ഷൂട്ട് ചെയ്ത വീഡിയോ ബുധനാഴ്ച രാത്രിയോടെയാണ് ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടത്. ക്ലിപ്പിൽ ഇങ്ങനെ കേൾക്കാം” നീ തറയിൽ കിടന്ന് എന്റെ ഷൂസിൽ ചുംബിക്കൂ, 120 പൗണ്ട് കൊടുത്ത് ഞാൻ വാങ്ങിയ എന്റെ എയർഫോഴ്സ് ഷൂവിൽ ചുംബിക്കൂ “. ഇത് ചെയ്യാൻ വിസമ്മതിച്ച ആൺകുട്ടിയെ അടിക്കുന്നതായും കാണാം. ഇത് കണ്ടു കൊണ്ട് നിൽക്കുന്ന മറ്റു കുട്ടികൾ പൊട്ടി ചിരിക്കുന്ന ശബ്ദവും വീഡിയോയിൽ കേൾക്കാം. ഈ ആഴ്ച ആദ്യം നടന്ന ഗുരുതരമായ സംഭവത്തിൽ പ്രതികളായവരെ അറസ്റ്റ് ചെയ്ത വിവരം പോലീസ് സ്ഥിതീകരിച്ചു. പരിസരത്ത് പോലീസ് പട്രോളിംഗ് കർശനമാക്കിയിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കിർക്ളീസ് പോലീസിലെ ചീഫ് സൂപ്രണ്ട് ജൂലി സ്കൈ പറയുന്നു” ഞങ്ങൾ ഇരയായ കുട്ടിക്കും കുടുംബത്തിനും ആവശ്യമായ ശാരീരികവും മാനസികവുമായ പിന്തുണ നൽകുന്നുണ്ട്. സംഭവത്തെപ്പറ്റി വിശദമായി അന്വേഷിക്കും എന്നും അവർ കൂട്ടിചേർത്തു”. മറ്റാർക്കെങ്കിലും ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകാൻ സാധിക്കുമെങ്കിൽ അറിയിക്കണം എന്നും പോലീസ് നിർദേശിച്ചു.