ബ്ലാക്ക്ബെൺ സ്പോർട്സ് ക്ലബ് കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ഡബിൾസ് കാരം ബോർഡ്‌ ടൂർണമെന്റിൽ നിരവധി ടീമുകൾ പങ്കെടുക്കുകയും നിരവധി ആളുകൾ കളികാണുന്നതിനും മത്സരാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി എത്തിച്ചേരുകയും ചെയ്തു. പ്രസിഡന്റ്‌ ഷിജോയുടെയും ജനറൽ സെക്രട്ടറി അജിലിന്റെയും ട്രഷറർ ഹാമിൽട്ടൻ മറ്റു കമ്മിറ്റി അഗങ്ങൾ ആയ അനിൽ, ബിജോയ്‌, റെജി, സഞ്ചു, ജിജോ, ലിജോ എന്നിവരുടെ നേതൃത്വത്തിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇതിൽ ഒന്നാം സ്ഥാനം ലിജോയും ആൽബിനും കരസ്ഥമാക്കി . രണ്ടാം സ്ഥാനം ഉണ്ണികൃഷ്ണനും സിബിയും മൂന്നാം സ്ഥാനം അനിലും സഞ്ജുവുമാണ് നേടിയത്. വിജയികൾക്ക് ട്രോഫികളും വിതരണം ചെയ്യുകയുണ്ടായി. വാശിയേറിയ മത്സരങ്ങളാണ് എല്ലാ മത്സരാർത്ഥികളും മത്സരത്തിലുടനീളം കാഴ്ച വെച്ചത്.