ബ്ലാക്ക്ബെൺ മലയാളി കൂട്ടായ്മയുടെ ഭാഗമായ ബ്ലാക്ക്ബെൺ സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച ഡബിൾസ് ബാഡ്മിന്റൻ ടൂർണമെന്റ് കഴിഞ്ഞ ദിവസം നടത്തപ്പെടുകയുണ്ടായി. ആവേശത്തിലാറാടിച്ച ബാഡ്മിന്റൻ ടൂർണമെന്റിൽ ഇടിവെട്ടു സ്മാഷുകളുമായി വേദിയിൽ മിന്നൽപിണരായ വമ്പന്‍ താരങ്ങളുടെ പോരാട്ടം നേരിൽ കാണാനുള്ള അപൂർവ അവസരമാണ് കാണികളെ തേടിയെത്തിയത്. ഈ മത്സരത്തിൽ സഞ്ജു & ജിൻസ് ഒന്നാം സ്ഥാനം നേടിയപ്പോൾ അക്ഷയ് & അജിത് രണ്ടാം സ്ഥാനം കരസ്തമാക്കി മൂന്നാം സ്ഥാനം അനിൽ & അരുൺ ആണ് നേടിയത്. വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും കൊടുക്കുകയുണ്ടായി.
ക്രിസ്വിൻ ലിമിറ്റഡ് കെയർ സൊല്യൂഷൻ, ദി ഡ്രീം ഹോംസ്, എസ്എസ് കേരള ഫുഡ്സ് എന്നിവർ ഒന്നും രണ്ടും മൂന്നും വിജയികൾക്ക് ക്യാഷ് അവാർഡ് നൽകിയപ്പോൾ ട്രിനിറ്റി ഇന്റീരിയേഴ്സ്, കെയർമാർക്ക്, ജോളിസ് കിച്ചൻ എന്നിവർ ട്രോഫിയും നൽകുകയുണ്ടായി. ടൂർണമെന്റിനു ശേഷം ക്ലബ്ബിന്റെ എജിഎം നടക്കുകയുണ്ടായി അതിൽ അടുത്ത ഒരു കൊല്ലത്തേക്ക് ഉള്ള ക്ലബ്ബിന്റെ ഭാരവാഹികളെ തിരഞ്ഞെടുക്കുകയുണ്ടായി. അനിൽ (പ്രസിഡന്റ്), സുരേഷ് (സെക്രട്ടറി), അനൂപ് (ട്രഷറർ) സഞ്ജു, ജിൻസ്, പ്രവീൺ, ഷൈൻ, ജസ്റ്റിൻ, അനീഷ്, അരുൺ എന്നിവരെ തിരഞ്ഞെടുത്തു. ബ്ലാക്ക്ബെൺ സ്പോർട്സ് ക്ലബ്ബിന്റെ ക്രിക്കറ്റ് ടീമായ ബ്ലാക്ക്ബേൺ വൈബ്സിന്റെ സുഗമമായ നടത്തിപ്പിന് അജിൽ (ക്യാപ്റ്റൻ), സുരേഷ് (വൈസ് ക്യാപ്റ്റൻ) ഷിജോ (ടീം മാനേജർ) എന്നിവരെയും തിരഞ്ഞെടുക്കുകയുണ്ടായി.
Leave a Reply