ഒരു വർഷം നീണ്ട് നിൽക്കുന്ന വിവിധ കലാ, കായിക, സാംസ്കാരിക പരിപാടികളുമായി ബെഡ്ഫോർഡ് മലയാളി അസോസിയേഷൻ പത്താം വാർഷികം ആഘോഷിക്കുന്നു. ആഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനവും ക്രിസ്മസ് ന്യൂ ഇയർ ആഘോഷവും ഡിസംബർ 28 ന് വൈകുന്നേരം 4 മണിക്ക് വിൽസ്റ്റഡ് വില്ലേജ്    ഹാളിൽ വച്ച് നടത്തുന്നു. ആഘോഷങ്ങളുടെ ഭാഗമായി കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും, ഗാനമേളയും നാവിൽ സ്വാദൂറും ക്രിസ്മസ് ഡിന്നറും ഒരുക്കിയിരിക്കുന്നു. ബി എം എയുടെ ഈ വർഷത്തെ ക്രിസ്മസ് കരോൾ പ്രോഗ്രാമും ചിൽഡ്രൻസ് സാന്റാ പാർട്ടിയും ഡിസംബർ 22 ഞായറാഴ്ച 2 മണി മുതൽ സൗത്ത്ഫീൽഡ് ഹാളിൽ വച്ച് നടത്തപ്പെടുന്നു.

ആഘോഷപരിപാടികൾക്ക് നേതൃത്വം കൊടുക്കുവാൻ ബേബി പോട്ടയിൽ ( പ്രസിഡണ്ട് ) ബിജു ഈശോ (സെക്രട്ടറി) ബിബി ചെറിയാൻ (ട്രഷറർ ) ജോമോൻ തോമസ്, ജെഫ്രിൻ സൈമൺ, മെൽവിൻ ബേബി, ബിജി ബിനോ, ആസ്മി ജെയിംസ് (കമ്മിറ്റിയംഗങ്ങൾ) എന്നിവരെയും തിരഞ്ഞെടുത്തു. ബി എം എയുടെ ഈ വർഷത്തെ ക്രിസ്മസ് & ന്യൂ ഇയർ പ്രോഗ്രാമിലേയ്ക്കും ചിൽഡ്രൻസ് സാന്റാ പാർട്ടിയിലേയ്ക്കും ഏവരെയും ഹാർദവമായി സ്വാഗതം ചെയ്യുന്നതായി കമ്മിറ്റി അംഗങ്ങൾ അറിയിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അഡ്രസ്സ് : Wilsten Village Hall
Coton End Road
BEDFORD MK45 3BX