മെഡിറ്ററേനിയൻ കടലിൽ അഭയാര്‍ത്ഥി ബോട്ടുകൾ മുങ്ങി ഇരുന്നുറിലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ലിബിയയിൽ നിന്ന് യൂറോപ്പ് ലക്ഷ്യമാക്കി സഞ്ചരിച്ച ബോട്ടുകളാണ് അപകടത്തിൽപ്പെട്ടത്. അഞ്ച് പേരുടെ മൃതദേഹം കണ്ടെത്തി. ആരും അതിജീവിക്കാൻ സാധ്യതയില്ലെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ നൽകുന്ന വിവരം.
അമിത ഭാരം കയറ്റിയതാണ് ബോട്ടുകൾ മുങ്ങാൻ കാരണം. ഒരു ബോട്ടിൽ 120 മുതൽ 140 പേര്‍ വരെയാണ് ഉണ്ടായിരുന്നത്. ഇറ്റാലിയൻ തീരദേശ സേനയുടെ നേതൃത്തിലാണ് രക്ഷാ പ്രവര്‍ത്തങ്ങൾ പുരോഗമിക്കുന്നത്. അഭയാര്‍ത്ഥികൾക്കായുള്ള സംഘടനയുടെ കണക്കനുസരിച്ച് ഇക്കഴിഞ്ഞ മൂന്ന് മാസത്തിനിടെ സമാന അപകടങ്ങളിൽ 521 പേരാണ് മരിച്ചത്

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ