ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ബ്രിട്ടനിൽ ബെർക്ക്ക്ഷെയറിലെ സ് ലൗ നഗരത്തിലെ ബെയ് ലിസ് പാർക്കിൽ നിന്നും രണ്ട് വ്യത്യസ്ത സമയങ്ങളിലായി രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയിരിക്കുകയാണ്. ശനിയാഴ്ച വൈകിട്ട് 4 : 40 ഓടെയാണ് അറുപത്തഞ്ചോളം വയസ്സ് പ്രായമുള്ള ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. എന്നാൽ ഇതിന് മണിക്കൂറുകൾക്കുശേഷം ഞായറാഴ്ച രാവിലെ 8 മണിയോടെയാണ് നാല്പതുകാരനായ ഒരാളുടെ മൃതദേഹം കൂടി ഇതേ പാർക്കിൽ നിന്നും ജനങ്ങളിൽ ഒരാൾ കണ്ടെത്തിയത്. അടുത്ത രണ്ട് ദിവസത്തിൽ തന്നെ ഇരു മൃതദേഹങ്ങളുടെയും പോസ്റ്റ്മാർട്ടം നടക്കുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ ഇരു മരണങ്ങളുടെയും കാരണങ്ങൾ വ്യക്തമല്ലെന്നും, അതിനാൽ തന്നെ തമ്മിൽ ബന്ധമുണ്ടോയെന്നുമുള്ള ശക്തമായ അന്വേഷണത്തിൽ ആണെന്നും പോലീസ് അധികൃതർ വ്യക്തമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാൽ ചിലപ്പോൾ ഇരു മരണങ്ങളും അപ്രതീക്ഷിതമാണെങ്കിലും, തമ്മിൽ ബന്ധമൊന്നും ഉണ്ടാകാതിരിക്കാനുള്ള സാധ്യതയുമുണ്ടെന്നും ഡിറ്റക്റ്റീവ് ചീഫ് ഇൻസ്പെക്ടർ ആൻഡി ഹോവാർഡ് വ്യക്തമാക്കി. എന്നിരുന്നാൽ തന്നെയും കുറഞ്ഞ സമയത്തിനുള്ളിൽ അടുത്തടുത്ത് സ്ഥലങ്ങളിൽ മൃതദേഹങ്ങൾ കാണപ്പെട്ടത് സംശയത്തിന് കാരണമാകുന്നതായും അതിനാൽ തന്നെ വ്യക്തമായ അന്വേഷണങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. വരും ദിവസങ്ങളിൽ പാർക്കിൽ ശക്തമായ പോലീസ് പെട്രോളിങ്ങും മറ്റുമുണ്ടാകുമെന്നും അതിനാൽ തന്നെ ജനങ്ങൾ ആശങ്കരാകണ്ടെന്നും അദ്ദേഹം ഉറപ്പു നൽകി. സംശയാസ്പദമായ സാഹചര്യങ്ങൾ നിരീക്ഷിക്കുന്നവർ ഉടൻ തന്നെ വിവരം നൽകണമെന്നും അദ്ദേഹം വ്യക്തമാക്കി.