കുമ്പളത്ത് വീപ്പക്കുള്ളില്‍ കോണ്‍ക്രീററ് ചെയ്ത നിലയില്‍ കണ്ട സ്ത്രീയുടെ മൃതദേഹം ഉദയംപേരൂര്‍ സ്വദേശിനിയുടേതാണെന്ന് സൂചന. മരിച്ച സ്ത്രീയുടെ ഇടത് കണങ്കാലിൽ ശസ്ത്രക്രിയ നടത്തിയിട്ടുള്ളതായി പോസ്‌ററുമോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇത്തരത്തില്‍ ശസ്ത്രക്രിയ നടത്തിയ ആറോളം സ്ത്രീകളുടെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു.
എന്നാല്‍ ഇതില്‍ 5 പേരും ജീവിച്ചിരുപ്പുണ്ടെന്ന് കണ്ടെത്തിയതോടെയാണ് ഉദയംപേരൂര്‍ സ്വദേശിനിക്കായി തിരച്ചില്‍ നടത്തുന്നത്. മരിച്ച സ്ത്രീക്ക് 30 വയസാണ് പ്രായം കണക്കാക്കിയതെങ്കിലും ഉദയം പേരൂര്‍ സ്വദേശിനിക്ക് 50 വയസിനടുത്ത് പ്രായം ഉണ്ടെന്നത് അന്വേഷണ സംഘത്തെ കുഴപ്പിക്കുന്നുമുണ്ട്.
Leave a Reply