സിദ്ധന്‍ ചമഞ്ഞ് യുവതിയെയും കുട്ടികളെയും തട്ടിക്കൊണ്ടുപോയി ചൂഷണം ചെയ്ത സംഭവത്തില്‍ കരിപ്പൂര്‍ പുളിയംപറമ്പ് പൂക്കുലക്കണ്ടി എം കെ അബ്ദുറഹ്മാന്‍ തങ്ങളെ പോലിസ് അറസ്റ്റ് ചെയ്തു. പോക്‌സോ വകുപ്പനുസരിച്ച് തട്ടിക്കൊണ്ടുപോവല്‍, ഭീഷണിപ്പെടുത്തല്‍, മനുഷ്യക്കടത്ത്, മൊബൈല്‍ ഫോണില്‍ ചിത്രങ്ങള്‍ പകര്‍ത്തല്‍ തുടങ്ങിയവയ്ക്കും കേസെടുത്തിട്ടുണ്ട്. ഇക്കഴിഞ്ഞ ഏപ്രില്‍ മുപ്പതിനാണ് യുവതിയെയും മൂന്ന് പെണ്‍മക്കളെയും കാണാതായത്. തിരുവനന്തപുരത്തേക്ക് കടത്തിക്കൊണ്ടുപോയ കുടുംബത്തെ 20 ദിവസത്തിന് ശേഷമാണ് നാട്ടില്‍ തിരിച്ചെത്തിച്ചത്. യുവതിയുടെ 17 വയസ്സുള്ള മകളെ വിവാഹം കഴിക്കാനുള്ള ശ്രമമായിരുന്നു മുപ്പത്തിയേഴുകാരനായ തങ്ങള്‍ നടത്തിയത്.

കരിപ്പൂര്‍ പുളിയം പറമ്പില്‍ യുവതിയെയും മൂന്ന് പെണ്‍മക്കളെയും കാണാതായതിന് പിന്നിൽ വ്യാജ സിദ്ധന്റെ തന്ത്രങ്ങൾ. പോലീസ് അന്വേഷണം സിദ്ധനിലേക്ക് നീങ്ങിയതോടെയാണ് അബ്ദുറഹ്മാന്‍ മുത്തുകോയ തങ്ങള്‍ ( 38) എന്ന സിദ്ധന്റെ ലീലാവിലാസങ്ങളുടെ ചുരുൾ അഴിയുന്നത്. വിശ്വാസ കാര്യത്തില്‍ അന്ധമായ നിലപാടുകാരിയായിരുന്നു സൗദാബി. മുത്തുകോയ ഇത് മനസ്സിലാക്കിയതോടെ സൗദാബിയെ മുതലെടുക്കാൻ തുടങ്ങി. ഒരിക്കല്‍ അസുഖം വന്ന വേളയില്‍ പുളിയംപറമ്ബിലുള്ള ഒരു സിദ്ധനെ കാണാന്‍ സൗദാബി പോയിരുന്നു. അദ്ദേഹം വെള്ളം മന്ത്രിച്ചു നല്‍കിയതോടെ രോഗം മാറി. ഇതോടെ സിദ്ധന്റെ കടുത്ത അനുയായി ആയി ഇവര്‍ മാറുകയായിന്നു. ഇടയ്ക്ക് സിദ്ധനെ ഇവര്‍ സന്ദര്‍ശിക്കുകയും ചെയ്തു.

സൗദാബിയുടെ ഭര്‍ത്താവ് മുഹമ്മദ് ബഷീര്‍ ദ്വീര്‍ഘകാലമായി ഗള്‍ഫില്‍ ജോലി നോക്കുന്ന ആളാണ്. ഇവരുടെ അന്തമായ ഭക്തിയും പേടിയും സിദ്ധന്‍ ചൂഷണം ചെയ്യുകയായിരുന്നു. തന്റെ വാക്കു കേട്ടില്ലെങ്കില്‍ കുടുംബം തകരുകയും സാമ്ബത്തിക നഷ്ടങ്ങളടക്കം ഉണ്ടാകുമെന്നുമാണ് സുദ്ധന്‍ യുവതിയെ പറഞ്ഞു പേടിപ്പിച്ചിരുന്നത്. ഈ സംഭവങ്ങളോടെ സിദ്ധനില്‍ വിശ്വാസമുണ്ടായിരുന്ന പ്രവാസിയായ ഭര്‍ത്താവ് മുഹമ്മദ് ബഷീറും സിദ്ധന്റെ തട്ടിപ്പ് തിരിച്ചറിഞ്ഞു. സൗദാബിയുടെ പ്ലസുവിന് പഠിക്കുന്ന മകളാണ് ഷാസിയ. ഇവരുടെ ഈ മകളെ വിവാഹം കഴിക്കുകയായിരുന്നു സിദ്ധന്റെ ലക്ഷ്യം.

എന്നാല്‍ ഇതിനെ എല്ലാവരും എതിര്‍ത്തതോടെ സിദ്ധന്റെ തനി നിറം പുറത്ത് വന്നു തുടങ്ങി. അതോടെ സൗദാബിയ്ക്കും കാര്യങ്ങൾ ഏറെ കുറെ മനസിലാകാൻ തുടങ്ങി. അപ്പോഴേക്കും എല്ലാം സിദ്ധന്റെ കൈക്കുള്ളിലായി. അതിനുശേഷം സൗദാബിയെയും കുട്ടികളുമടക്കം കാണാതാവുകയായിരുന്നു.

എനിക്ക് മനസമാധാനം വേണം, മനസമാധാനം ലഭിക്കുന്നതിനായി ഞാന്‍ ഖാജയുടെ ഹള്‌റത്തിലേക്ക് പോകുന്നു’. പടച്ചവനും റസൂലൂം ഖാജായും എന്നെ കൈവിടില്ല..’ എന്നായിരുന്നു കത്തില്‍ എഴുതിയ ശേഷം സൗദാബി മക്കളുമായി വീടുവിട്ടു പോയത്. ഇത് പ്രകാരം പെണ്‍കുട്ടികളുമായി വീട്ടമ്മ അജ്മീറിലോ മറ്റോ തീര്‍ത്ഥാടനത്തിന് പോയി എന്ന വിലയിരുത്തലുമുണ്ടായി.

ഇതോടെ എസ്‌ഐ ഹരികൃഷ്ണന്റെ നേതൃത്വത്തില്‍ കരിപ്പൂര്‍ പൊലീസ് അജ്മീറില്‍ എത്തി പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. അവിടെ സിസി ടിവി അടക്കം പരിശോധിച്ചിരുന്നു.ഏര്‍വാടിയില്‍ പോയിരിക്കാമെന്ന ധാരണയുടെ അടിസ്ഥാനത്തില്‍ അവിടെയും പൊലീസ് പരിശോധന നടത്തി. ഒടുവില്‍ സൗദാബിയുടെ പരിചയക്കാരുടെയും മുമ്ബ് താമസിച്ചവരുടെയും വിവരങ്ങള്‍ പൊലീസ് ശേഖരിച്ചു. ഇക്കൂട്ടത്തില്‍ ബീമാപള്ളിയില്‍ താമസിക്കുന്ന നിലമ്ബൂര്‍ സ്വദേശിയുടെ വിവരവുമുണ്ടായിരുന്നു. ഇയാള്‍ അന്വേഷണത്തിന് സഹകരിക്കാതായതോടെ പൊലീസിന് സംശയം തോന്നി.

ഈ സാഹചര്യത്തില്‍ ഇയാളുടെ നിലമ്ബൂരിലുള്ള വീട്ടിലും ബീമാപള്ളിയിലുള്ള വീട്ടിലും പൊലീസ് റെയ്ഡ് നടത്തി. റെയ്ഡ് വീണ്ടും ആവര്‍ത്തിച്ചതോടെ പുലിവാലാകുമെന്നായതോടെ ഇായാള്‍ ഫ്‌ളാറ്റില്‍ താമസിച്ചിരുന്ന സൗദാബിയേയും മൂന്ന് കുട്ടികളേയും തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്ടേക്ക് ട്രെയിനിൽ കയറ്റി വിടുകയായിരുന്നു. ഇതിനെ തുടര്‍ന്ന നടത്തിയ അന്വേഷണത്തിലാണ് തങ്ങളുടെ കള്ളതരം പുറത്തുവന്നത്. ആ സാഹചര്യത്തിൽ തങ്ങള്‍ക്കും കൂട്ടാളികള്‍ക്കുമെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. തന്ത്രപരമായ അന്വേഷണത്തിലൂടെ വ്യാജ സിദ്ധനും കൂട്ടാളിയും പിടിയിലാകുന്നത്.