തെന്നിന്ത്യന്‍ സിനിമകളിലും ബോളിവുഡിലും തിളങ്ങിയ നടി മേഘ്‌ന നായിഡുവിന്റെ വീട്ടില്‍ മോഷണം. ഐറ്റം ഡാന്‍സുകളിലൂടെയാണ് നടി ശ്രദ്ധനേടിയത്. താരത്തിന്റെ പുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംനേടിയിരിക്കുന്നത്.

നടിയെ രണ്ടു പേര്‍ ചേര്‍ന്ന് പറ്റിച്ചു. മേഘ്‌നയുടെ ഉടമസ്ഥതയിലുള്ള ഗോവയിലെ അപാര്‍ട്‌മെന്റില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ദമ്പതികളാണ് നടിക്ക് എട്ടിന്റെ പണി നല്‍കിയത്. വാടക കൊടുക്കാതെ മുങ്ങിയെന്ന് മാത്രമല്ല വീട്ടിലുള്ള സകലസാമഗ്രികളും അവര്‍ അടിച്ചുമാറ്റിക്കൊണ്ടുപോയി.

മേഘനയുടെ സഹായിയായ യുവതിയാണ് ഈ അപാര്‍ട്‌മെന്റ് നടത്തിയിരുന്നത്. അതിനിടെയാണ് ന്യൂസിലാന്‍ഡില്‍ ജോലി ചെയുന്ന ദമ്പതികള്‍ എന്ന വ്യാജേന രണ്ടുപേര്‍ ഇത് വാടകയ്ക്ക് എടുക്കുന്നത്. വ്യാജ ആധാര്‍ കാര്‍ഡും ലൈസന്‍സും നല്‍കി വാടകയും തരാതെ ഉള്ളതെല്ലാം അടിച്ചുമാറ്റി അന്ന് തന്നെ അവര്‍ സ്ഥലംവിട്ടു.

Image result for actress meghna house robbery

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ചെരുപ്പും ഷൂസും ബാഗും സ്പീക്കറും അടക്കം സ്വന്തം എന്ന് പറയാവുന്ന എലാ സാധനങ്ങളും കൊണ്ട് പോയി എന്നാണ് മേഘ്‌ന കുറിപ്പില്‍ പറയുന്നത്. വീടിനുള്ളില്‍ ഒന്നും തന്നെ ബാക്കി വെക്കാത്ത രീതിയില്‍ അവരുടെ ബാഗില്‍ എന്തൊക്കെ കൊണ്ട് പോകാമോ അതെല്ലാം എടുത്തു കടന്നു കളഞ്ഞു എന്നാണ് പറയുന്നത്. എന്തിന് തന്റെ അടിവസ്ത്രവും സോക്‌സും വരെ കൊണ്ടുപോയെന്നാണ് നടി പറയുന്നത്.

വീട്ടിലെ വിലപിടിപ്പുള്ള പ്രതിമയും ഫ്രെയിമുകളും ഉടച്ചെന്നും ഫര്‍ണിച്ചറുകളും മറ്റും നശിപ്പിച്ചെന്നും നടി വ്യക്തമാക്കി. ഇതുകൂടാതെ സഹായിയായ യുവതിയെ പറ്റിച്ച് 85000 രൂപയും ഇവര്‍ മോഷ്ടിച്ചിട്ടുണ്ട്. യുവതിയുടെ മകളെ ന്യൂസിലാന്‍ഡിന് കൊണ്ടുപോകാമെന്ന് വിശ്വസിപ്പിച്ചാണ് പൈസ കൊണ്ടുപോയത്.

ഈ ദമ്പതികള്‍ ഇതിനു മുമ്പും പലരെയും പറ്റിച്ചു ഇത് പോലെ തട്ടിപ്പു നടത്തിയിട്ടുണ്ടെന്നും നടി പറയുന്നു. ഗോവയില്‍ വരുന്നവരും താമസിക്കുന്നവരും ഇവരെ സൂക്ഷിക്കണം എന്നും നടി മേഘ്‌ന കൂടി ചേര്‍ത്തു. യുവതിയുടെ മകള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്തായിരുന്നു നടിയുടെ കുറിപ്പ്. മാത്രമല്ല ആ ചിത്രത്തില്‍ തട്ടിപ്പ് നടത്തിയ യുവതി അണിഞ്ഞിരിക്കുന്നത് തന്റെ വേഷമാണെന്നും അമര്‍ഷത്തോടെ നടി പറയുന്നു.

അഭിനയം വിട്ടതോടെ ബിസിനസ്സ് രംഗത്താണ് ഇപ്പോള്‍ മേഘ്‌ന. മലയാളത്തില്‍ ബഡാ ദോസ്ത് എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്.