രജനീകാന്തിന്റെ ബ്രഹാമണ്ഡ ചിത്രം 2.0 തിയറ്ററുകളിലെത്തി. ആര്‍പ്പുവിളികളും ആഘോഷങ്ങളുമായാണ് ആരാധകര്‍ സ്റ്റെല്‍ മന്നന്‍റെ ചിത്രത്തെ വരവേറ്റത്. കേരളത്തില്‍ 450 തിയറ്ററുകളിലാണ് ഇന്ന് ശങ്ക ര്‍ രജനി ചിത്രം 2.0 പ്രദര്‍ശിപ്പിക്കുന്നത്. 2ഡിയിലും 3ഡിയിലും ചിത്രം എത്തുന്നുണ്ട്.
ഏറെനാളായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. തമിഴ് തെലുങ്ക് ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. ഹിന്ദിയില്‍ സംവിധായകന്‍ കരണ്‍ ജോഹര്‍ ചിത്രം വിതരണത്തിനെത്തിക്കും. എമി ജാക്സനാണ് നായിക. നീരവ് ഷാ ഛായാഗ്രഹണം. റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണം ചെയ്യുന്ന ചിത്രത്തിന്‍റെ അണിയറയിലും മികച്ച ടീമാണ് അണിനിരന്നിരിക്കുന്നത്.
Leave a Reply