ഹീത്രോവില്‍ നിന്നും ദുബായിലേക്ക് പോയ വിമാനത്തില്‍ നാടകീയ രംഗങ്ങള്‍. ഒരു യാത്രക്കാരന്‍ തന്‍റെ കയ്യില്‍ ബോംബ്‌ ഉണ്ടെന്ന്‍ ഭീഷണിപ്പെടുത്തിയതോടെ ആണ് വിമാന യാത്രക്കാര്‍ ഭയചകിതരായത്. ഇന്നലെ രാത്രി 08.05 ന് ഹീത്രൂവില്‍ നിന്നും പുറപ്പെട്ട വിമാനത്തിലെ ഒരു യാത്രക്കാരന്‍ എഴുന്നേറ്റ് നിന്ന് തന്‍റെ കയ്യില്‍ ബോംബ്‌ ഉണ്ടെന്നും നിങ്ങള്‍ എല്ലാവരും മരിക്കാന്‍ പോവുകയാണെന്നും യാത്രക്കാരോട് പറയുകയായിരുന്നു. തുടര്‍ന്ന്‍ പ്ലെയിനില്‍ കൂട്ട നിലവിളി മുഴങ്ങി.
ഏകദേശം നാല്പത്തിയഞ്ച് മിനിറ്റ് നേരം ഭീഷണിയുമായി വിമാനത്തിലൂടെ നടന്ന യാത്രക്കാരനെ ഒടുവില്‍ അഞ്ചോളം വിമാന ജീവനക്കാരനും ഒരു യാത്രക്കാരനും ചേര്‍ന്ന്‍ കീഴടക്കുകയായിരുന്നു. തുടര്‍ന്ന്‍ കയ്യാമം വച്ച ഇയാളെ ബ്ലാങ്കറ്റ് കൊണ്ട് പുതപ്പിച്ചാണ് വിമാനം യാത്ര തുടര്‍ന്നത്.

അഞ്ച് മണിക്കൂര്‍ ഭീതിയുടെ മുള്‍മുനയില്‍ പറന്ന വിമാനം ദുബായില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. ബോംബ്‌ ഭീഷണി മുഴക്കിയ യാത്രക്കാരനെ പോലീസിനു കൈമാറി. തുടര്‍ന്നുള്ള വിശദ വിവരങ്ങള്‍ അറിവായിട്ടില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിര്‍ജിന്‍ റേഡിയോയില്‍ ഡിജെ ആയ സ്റ്റീവ് പെങ്കിന്‍റെ മകള്‍ ഈ വിമാനത്തില്‍ യാത്ര ചെയ്തിരുന്നു. മകള്‍ അറിയിച്ചതനുസരിച്ച് സ്റ്റീവ് ആണ് വിവരം പുറത്ത് വിട്ടത്.