നടി ശ്രീദേവിയുടെ മുങ്ങിമരണമെന്ന് വെളിപ്പെടുത്തി ദുബായ് പൊലീസിന്റെ മരണസര്‍ട്ടിഫിക്കറ്റ്. ബാത്ടബില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ശ്രീദേവി മദ്യപിച്ചിരുന്നതായും പരിശോധനയില്‍ തെളിഞ്ഞു. അതേസമയം, മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പ്രാഥമിക നിഗമനം. അപകടമരണമായതിനാല്‍ അന്വേഷണം പ്രോസിക്യൂട്ടര്‍ക്ക് കൈമാറി. ഇതോടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കാന്‍ കഴിയില്ലെന്ന് ഉറപ്പായി
മരണസര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്
മരണകാരണം കണ്ടെത്തുന്നതിനായുളള ഫൊറന്‍സിക് പരിശോധനയുടെയും രക്തപരിശോധനയുടെയും റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് ശ്രീേദവി മുങ്ങിമരിച്ചതാണെന്ന് വ്യക്തമായത്. രക്തപരിശോധനയില്‍ മദ്യത്തിന്റെ അംശവും കണ്ടെത്തി. ബോധം നഷ്ടപ്പെട്ടശേഷമാണ് ശ്രീദേവി ബാത്ടബില്‍ വീണതെന്ന് ദുബായ് പൊലീസ് അറിയിച്ചു. ഇതേത്തുടര്‍ന്ന് കേസിന്റെ അന്വേഷണം ദുബായ് പൊലീസ് പ്രോസിക്യൂഷനു വിട്ടു. പ്രോസിക്യൂഷന്‍ കേസിന്റെ സ്ഥിതിഗതികള്‍ പരിശോധിച്ചശേഷമേ മൃതദേഹം ഇനി വിട്ടുനല്‍കൂ.
അതേസമയം, ശ്രീദേവിയുടെ അന്ത്യനിമിഷങ്ങളെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങളും പുറത്തുവന്നു. ഭര്‍ത്താവ് ബോണി കപൂര്‍ മാത്രമാണ് അവസാനമണിക്കൂറില്‍ ശ്രീദേവിക്ക് ഒപ്പമുണ്ടായിരുന്നത്. ബന്ധുവിന്റെ വിവാഹത്തിനുശേഷം മുംബൈയിലേക്ക് മടങ്ങിയ ബോണി ശ്രീദേവിെയ അത്ഭുതപ്പെടുത്താനായി ആരും അറിയാതെ വൈകിട്ട് ദുബായില്‍ എത്തുകയായിരുന്നു. ദുബായിലെ ജുമൈറ ടവേഴ്സ് ഹോട്ടല്‍ മുറിയില്‍ അല്‍പസമയം സംസാരിച്ചിരുന്നശേഷം ശ്രീദേവി കുളിക്കാനായി പോയെന്നാണ് ബോണിയുടെ മൊഴി.
15 മിനിറ്റ് കഴിഞ്ഞും കാണാതായപ്പോള്‍ തട്ടിവിളിച്ചു. മറുപടി ഇല്ലാതായപ്പോള്‍ വാതില്‍ ബലം പ്രയോഗിച്ച് തുറന്നു. വെള്ളം നിറഞ്ഞ ബാത്ടബില്‍ അനക്കമില്ലാതെ കിടക്കുന്ന കണ്ട ശ്രീദേവിയെ എഴുന്നേല്‍പിക്കാന്‍ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല.
വിശദമായി പറഞ്ഞാൽ പ്രിയതമയ്ക്കായി ബോണി കപൂർ കരുതിവച്ചത് പ്രണയാർദ്രമായ ഡിന്നർ നൈറ്റ്, എന്നാൽ കുളിമുറി തുറന്നുനോക്കിയപ്പോൾ കണ്ടത് ചലനമറ്റുകിടക്കുന്ന ശ്രീദേവിയെ. ഭർത്താവ് ഒരുക്കിയ ഡിന്നർ ഡേറ്റിന് പോകാൻ ഒരുങ്ങാൻ കുളിക്കാൻ കയറിയതാണ് ശ്രീദേവി. കുറേനേരമായിട്ടും കാണാതായതോടെ ബോണി കതകുതുറന്നുനോക്കിയപ്പോൾ കണ്ടത് അനക്കമില്ലാതെ കിടക്കുന്ന ഭാര്യയേയാണ്.
മരുമകനും ബോളിവുഡ് നടനുമായ മോഹിത് മെര്‍വയുടെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് വെള്ളിയാഴ്ച തന്നെ ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുഷിയും മുംബൈയിലേക്ക് മടങ്ങിയെങ്കിലും ശ്രീദേവി സഹോദരിയായ ശ്രീലതയ്ക്കൊപ്പം കുറച്ചു ദിവസംകൂടി ദുബായില്‍ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. മുംബൈയിലെത്തിയ ബോണി കപൂര്‍ ഭാര്യയ്ക്ക് സര്‍പ്രൈസ് കൊടുക്കാനായി അടുത്തദിവസം തിരികെ ദുബായിലെത്തി. ശ്രീദേവിയ്ക്കൊപ്പം നാട്ടിലേക്ക് മടങ്ങുകയായിരുന്നു ലക്ഷ്യം.
മടങ്ങുന്നതിന് മുന്നോടിയായി പ്രണയിനിയ്ക്ക് ദുബായിലെ സ്വകാര്യഹോട്ടലിൽ സർപ്രൈസ് ഡിന്നർ കരുതിയിരുന്നു. മുറിയിൽ ഉറങ്ങുകയായിരുന്ന ശ്രീദേവിയെ വിളിച്ചുണർത്തിയാണ് ഡിന്നർ ഒരുക്കിയ വിവരം അറിയിച്ചത്. അതിന് പോകാൻ തയാറെടുക്കാൻ പറഞ്ഞ് ബോണി കാത്തിരുന്നു. കുളി മുറിയിലേക്ക് കയറിയ ശ്രീദേവി പതിനഞ്ചു മിനുട്ട് കഴിഞ്ഞും വരാതിരുന്നതിനാല്‍ വാതില്‍ തള്ളി തുറന്ന് കയറിയ ബോണി കാണുന്നത് അബോധാവസ്ഥയിലുള്ള ശ്രീദേവിയെയാണ്. തുടര്‍ന്ന് ആടുത്ത റൂമിലെ സുഹൃത്തുക്കളെയും പോലീസിനെയും മഡിക്കല്‍ സംഘത്തെയും വിവരമറിയിക്കുകയായിരുന്നു. റാഷിദ ആശുപത്രിയിലെത്തുന്നതിനു മുമ്പ് ശ്രീദേവിയുടെ മരണം അധികൃതര്‍ സ്ഥിരീകരിച്ചിരുന്നു.
ഇനിയെന്ത്? വിശദാന്വേഷണത്തിന് ദുബായ് പൊലീസ്
നടി ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് സംശയകരമായി എന്തെങ്കിലും കണ്ടെത്തിയാൽ വിശദാന്വേഷണത്തിന് ദുബായ് പൊലീസ് ഒരുങ്ങുന്നു.ശ്രീദേവിയുടെ മരണം മുങ്ങിമരണമെന്ന ദുബായ് പൊലീസിന്റെ വെളിപ്പെടുത്തലോടെ അന്വേഷണം പ്രോസിക്യൂട്ടർക്ക് കൈമാറുകയായിരുന്നു. ദുബായിലെ ജുമൈറ ടവേഴ്സ് ഹോട്ടല്‍ മുറിയിലെ ബാത്ടബില്‍ വീണു മരിക്കുകയായിരുന്നുവെന്ന കണ്ടത്തലോടെയാണ് അന്വേഷണം പ്രോസികൂട്ടർക്ക് കൈമാറിയത്. അപകടമരണമായതിനാൽ ദുബായ് നിയമമനുസരിച്ചാണ് അന്വേഷണം പ്ലോസിക്യൂട്ടർക്ക് കൈമാറിയത്. നിയമനുസരിച്ച് പോസ്റ്റുമോർട്ടം, ഫോറൻസിക് റിപ്പോർട്ടുകൾ പ്രോസികൂട്ടർക്ക് കൈമാറും. മൃതദേഹം വിട്ടുകിട്ടുന്നതിന് ഇനി പ്രോസിക്യൂട്ടറുടെ അനുമതി വേണം. ഇത്തരം കേസുകളിൽ എന്തെങ്കിലും തരത്തിലുളള കൃതിമത്വം നടന്നുവെന്ന് പ്രോസികൂട്ടർക്ക് ബോധ്യമായാൽ വിശദമായ അന്വേഷണത്തിന് ആവശ്യപ്പെടാൻ അദ്ദേഹത്തിന് അധികാരമുണ്ടായിരിക്കും. ചീഫ് പ്രോസിക്യൂട്ടറെ ഉദ്ധരിച്ച് ഗൾഫ് ന്യൂസാണ് ഈ വാർത്ത പുറത്തു വിട്ടത്.
മരണകാരണം കണ്ടെത്തുന്നതിനായുളള ഫൊറന്‍സിക് പരിശോധനയുടെയും രക്തപരിശോധനയുടെയും റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് ശ്രീേദവി മുങ്ങിമരിച്ചതാണെന്ന് വ്യക്തമായത്. രക്തപരിശോധനയില്‍ മദ്യത്തിന്റെ അംശവും കണ്ടെത്തി. ബോധം നഷ്ടപ്പെട്ടശേഷമാണ് ശ്രീദേവി ബാത്ടബില്‍ വീണതെന്ന് ദുബായ് പൊലീസ് അറിയിച്ചു. ഇതേത്തുടര്‍ന്ന് കേസിന്റെ അന്വേഷണം ദുബായ് പൊലീസ് പ്രോസിക്യൂഷനു വിട്ടു. പ്രോസിക്യൂഷന്‍ കേസിന്റെ സ്ഥിതിഗതികള്‍ പരിശോധിച്ചശേഷമേ മൃതദേഹം ഇനി വിട്ടുനല്‍കൂ.
Leave a Reply