ബോ​ർ​ഡ​ർ – ഗ​വാ​സ്ക​ർ ട്രോ​ഫി​യി​ലെ അ​വ​സാ​ന ടെ​സ്റ്റ് മ​ത്സ​ര​ത്തി​ന്‍റെ ടോ​സി​ട​ൽ ച​ട​ങ്ങി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​ങ്കെ​ടു​ക്കു​മെ​ന്ന് സൂ​ച​ന. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന ടീം ​നാ​യ​ക​ന്മാ​ർ​ ന​ട​ത്തേ​ണ്ട കോ​യി​ൻ ടോ​സ് മോ​ദി നി​ർ​വ​ഹി​ക്കു​മെ​ന്നാ​ണ് ക്രി​ക്ക​റ്റ് നി​രീ​ക്ഷ​ക​ർ അ​റി​യി​ക്കു​ന്ന​ത്.  ക്രി​ക്ക​റ്റി​ലെ പ​തി​വ് ച​ട്ട​ങ്ങ​ള​നു​സ​രി​ച്ച് ടോ​സ് വേ​ദി​യി​ൽ വി​ശി​ഷ്ടാ​തി​ഥി​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​റി​ല്ലെ​ങ്കി​ലും മൊ​ട്ടേ​ര ന​രേ​ന്ദ്ര മോ​ദി സ്റ്റേ​ഡി​യ​ത്തി​ൽ ഈ ​പ​തി​വ് മാ​റാ​ൻ സാ​ധ്യ​ത​യു​ണ്ട്.

മോ​ദി കോ​യി​ൻ ഫ്ലി​പ്പ് ചെ​യ്താ​ൽ അ​തി​ഥി ടീ​മി​ന്‍റെ നാ​യ​ക​നാ​യ സ്റ്റീ​വ് സ്മി​ത്ത് ആ​യി​രി​ക്കും “ടോ​സ് കോ​ൾ’ ചെ​യ്യു​ക. ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ൻ​ഷി​പ്പി​ന്‍റെ ഫൈ​ന​ലി​ൽ എ​ത്താ​നാ​യി പി​ച്ചി​ന്‍റെ ആ​നു​കൂ​ല്യം മു​ത​ലാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ഇ​ന്ത്യ​ക്ക് ടോ​സ് നി​ർ​ണാ​യ​ക​മാ​കു​മെ​ന്ന് ഉ​റ​പ്പാ​ണ്.

നാ​ളെ ആ​രം​ഭി​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ഓ​സ്ട്രേ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ആ​ന്‍റ​ണി ആ​ൽ​ബ​നീ​സ് പ​ങ്കെ​ടു​ക്കു​മെ​ന്ന് നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു. സൂ​പ്പ​ർ​താ​രം വി​രാ​ട് കോ​ഹ്‌​ലി​യു​ടെ ഇ​ന്ത്യ​യി​ലെ 50-ാം ടെ​സ്റ്റ് മ​ത്സ​ര​മെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.