ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസന്റെയും ഭാര്യ കാരിയുടെയും സൗത്ത് ലണ്ടൻ വീട് സ്വന്തമാക്കണോ? 1.6 മില്യൺ പൗണ്ട് ആണ് തുക. മൂന്ന് വർഷം മുമ്പ് അവർ വാങ്ങിയതിനേക്കാൾ 400,000 പൗണ്ട് അധിക തുകയോടെയാണ് വീട് വിപണിയിൽ എത്തിയിരിക്കുന്നത്. 2019 ജൂലൈയിൽ കാംബർവെല്ലിലെ നാല് ബെഡ്‌റൂമുകളുള്ള വിക്ടോറിയൻ സെമി, ജോൺസൺ പ്രധാനമന്ത്രിയായതോടെ ബൈ-ടു-ലെറ്റ് മോർട്ട്‌ഗേജ് നൽകിയാണ് വാങ്ങിയതെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാൽ അദ്ദേഹം ഇവിടെ താമസിച്ചിട്ടില്ല. വാടകയ്ക്ക് കൊടുത്തു. ഡൗണിംഗ് സ്ട്രീറ്റിലാണ് ഇരുവരും താമസിച്ചത്. ഈ വർഷം ആദ്യം വീട് പുതുക്കിപണിതിരുന്നു. 2,100 ചതുരശ്ര അടി വിസ്തൃതിയുള്ള വീട് മികച്ച നിലവാരത്തിലാണ് പണിതത്. കൂടാതെ ഷട്ടറുകൾ, തടി നിലകൾ, താഴ്ന്ന നിലയിലുള്ള കാസ്റ്റ് ഇരുമ്പ് റേഡിയറുകൾ എന്നിവയുൾപ്പെടെ നിരവധി സവിശേഷതകൾ നിലനിർത്തുന്നു.