ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും പങ്കാളി കാരി സൈമണ്ട്‌സിനും ആണ്‍കുഞ്ഞ് പിറന്നു. ലണ്ടന്‍ ആശുപത്രിയിലാണ് കാരി സൈമണ്ട്‌സ് ആരോഗ്യമുള്ള ആണ്‍ുകഞ്ഞിന് ജന്മം നല്‍കിയത്. ഇരുവരുമായി അടുത്ത വൃത്തങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായും കൂട്ടിച്ചേര്‍ത്തു. കോവിഡ് ബാധിച്ച് രോഗമുക്തനായ ശേഷമാണ് ബോറിസിന് ഇരട്ടിസന്തോഷം വിരുന്നെത്തിയത്. കുഞ്ഞു പിറക്കാന്‍ പോകുന്നുവെന്ന വാര്‍ത്തയ്‌ക്കൊപ്പമാണ് കാരി സൈമണ്ട്‌സുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞ കാര്യവും നേരത്തെ ബോറിസ് അറിയിച്ചത്. കഴിഞ്ഞ വര്‍ഷം അവസാനമായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ കമ്യൂണിക്കേഷന്‍സ് മേധാവിയായിരുന്ന കാരി 2012 ലെ ലണ്ടന്‍ മേയര്‍ തിരഞ്ഞെടുപ്പില്‍ ജോണ്‍സന്റെ പ്രചാരണ സംഘത്തിലെ സജീവ സാന്നിധ്യമായിരുന്നു. നിലവില്‍ 31 കാരിയായ കാരി യുഎസ് പരിസ്ഥിതി സംഘടന ഓഷ്യാനയില്‍ പ്രവര്‍ത്തിക്കുന്നു. ബോറിസ് ജോണ്‍സന്റെ മൂന്നാം വിവാഹമാണിത്.