സ്വന്തം ലേഖകൻ

ബ്രിട്ടൻ :- ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ തള്ളി പ്രധാനമന്ത്രിയുടെ ഓഫീസ്. പ്രീതി പട്ടേലിന് എല്ലാ പിന്തുണയും പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ആഭ്യന്തരവകുപ്പിലെ ഇന്റലിജൻസ് ചീഫുകൾ എല്ലാംതന്നെ പ്രീതി പട്ടേലിന് എതിരാണ്. അതോടൊപ്പം തന്നെ മറ്റു സ്റ്റാഫുകളോട് ആഭ്യന്തരസെക്രട്ടറി മോശമായി പെരുമാറി എന്ന ആരോപണവും ഉയർന്നു വന്നിട്ടുണ്ട്. ഇപ്പോൾ തന്നെ യുകെ ഇന്റലിജൻസ് ഏജൻസിയിലെ പല വിവരങ്ങളും ആഭ്യന്തര സെക്രട്ടറി അറിയിക്കുന്നില്ല. ആഭ്യന്തര വകുപ്പിലെ ഏറ്റവും ഉന്നത ഉദ്യോഗസ്ഥനായ സർ ഫിലിപ്പ് റൂട്നാമിനെ പുറത്തിറക്കാൻ പ്രീതി പട്ടേൽ ശ്രമിച്ചതായും ആരോപണമുണ്ട്. ഇത്തരം ആരോപണങ്ങൾക്ക് മദ്ധ്യേയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഞായറാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ആഭ്യന്തരസെക്രട്ടറിയിൽ ഉള്ള വിശ്വാസം അറിയിച്ചത്. ആഭ്യന്തര സെക്രട്ടറി രാജ്യത്തിനു വേണ്ടി ചെയ്യുന്ന പ്രവർത്തനങ്ങളിൽ പ്രധാനമന്ത്രിയുടെ ഓഫീസ് വിശ്വാസം രേഖപ്പെടുത്തി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഈ അവസരത്തിൽ പ്രീതി പട്ടേൽ തനിക്കെതിരെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇങ്ങനെയുള്ള സാഹചര്യത്തിലാണ് ആഭ്യന്തരസെക്രട്ടറിക്ക് നേരെ ഉയർന്നുവന്ന ആരോപണങ്ങൾ എല്ലാം തന്നെ തെറ്റാണെന്ന് രേഖപ്പെടുത്തിക്കൊണ്ട് പ്രധാനമന്ത്രിയുടെ ഓഫീസ് വാർത്താ കുറിപ്പ് പുറത്തിറക്കിയത്.

 

സിവിൽ സർവീസ് ഉദ്യോഗസ്ഥരും, ഗവൺമെന്റും തമ്മിലുള്ള ഭിന്നത വർദ്ധിച്ചുവരികയാണ്.ആ ഭിന്നതയ്ക്ക് ആക്കം കൂട്ടുകയാണ് പ്രീതി പട്ടേലിനെതിരെ ഉള്ള ആരോപണങ്ങൾ.