സ്വന്തം ലേഖകൻ
മഹാമാരിയുടെ സമയത്ത് എല്ലാ ദിവസവും രാവിലെ 9.15 നു നടത്തിവരാറുള്ള വാർ ക്യാബിനറ്റിൽ ലോക് ഡൗൺ നീക്കാനുള്ള ആദ്യ ശ്രമങ്ങളെ എതിർത്ത് പ്രധാനമന്ത്രി. എന്നാൽ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ മുട്ടുകുത്തിക്കുന്ന കിരാത നിയമമായ സോഷ്യൽ ഡിസ്റ്റൻസിംഗ് എടുത്തു കളയണം എന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. തിരക്കുള്ള സമയങ്ങളിൽ കൂടുതൽ പേർ നിരത്തിലിറങ്ങിയത് ജനങ്ങൾക്ക് ലോക് ഡൗണിനോടുള്ള പ്രതികൂല മനോഭാവമാണ് ചൂണ്ടിക്കാണിക്കുന്നത്. ലണ്ടനിലെ പെരിവാലെയിൽ, ഗ്രീൻവിച്ച്, ബ്രിസ്റ്റോൾ, വാൾസാൽ എന്നിവിടങ്ങളിൽ റഷ് അവറുകളിൽ കാറുകൾ, വാനുകൾ, ലോറികൾ എന്നിവ കൂടുതലായി നിരത്തിലിറങ്ങിയതായി ചിത്രങ്ങൾ പുറത്തു വന്നു. എന്നാൽ റെയിൽ വകുപ്പ് അത്യാവശ്യ സർവീസുകൾ മാത്രമേ ഇപ്പോഴും നൽകുന്നുള്ളൂ. ആപ്പിളിൽ നിന്നുള്ള മൊബിലിറ്റി ഡേറ്റ നൽകുന്ന സൂചനകളും സമാനമാണ്, കൂടുതൽ ആളുകൾ ലോക് ഡൗൺ ലംഘിച്ച് നിരത്തിൽ ഇറങ്ങുന്നുണ്ട്.
രോഗം പടർന്നു പിടിക്കുന്ന സാധ്യത കുറഞ്ഞിട്ടും, സർക്കാർ യുക്തിയില്ലാത്ത നടപടികൾ കൈക്കൊള്ളുകയാണ് എന്നും, കുട്ടികളെപ്പോലെ വാശി കാണിച്ച് ജനങ്ങളെ പുറത്തിറക്കാതെ കബളിപ്പിക്കുകയാണെന്നും ടോറി നേതാവായ സർ ഗ്രഹാം ബ്രാഡി പറഞ്ഞു. എന്നാൽ ആരോഗ്യ മന്ത്രി ആയ എഡ്വാർഡ് ആർഗർ പറയുന്നത്, പ്രതിപക്ഷത്തിന്റെയും ജനങ്ങളുടെയും വികാരം മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്, എന്നാൽ നമ്മൾ ഇപ്പോഴും അതിലേക്ക് എത്തിയിട്ടില്ല. ശാസ്ത്രം നമ്മളോട് എന്ന് ഭയപ്പെടാതെ പുറത്തിറങ്ങാം എന്നു പറയുന്നുവോ, അന്ന് വരെ നമ്മൾ കാത്തിരിക്കേണ്ടതുണ്ട് എന്നാണ്.
വാഹന നിരക്ക് കഴിഞ്ഞ ആഴ്ചത്തെ അപേക്ഷിച്ച് 38 ശതമാനത്തിൽനിന്ന് 49 ശതമാനമായി ഉയർന്ന സാഹചര്യത്തിൽ ഡ്രൈവർമാർ അത്യാവശ്യഘട്ടങ്ങളിൽ മാത്രമേ വാഹനങ്ങളുമായി റോഡിലിറങ്ങാവൂ എന്ന് ഹോം സെക്രട്ടറി പ്രീതി പട്ടേൽ നിർദേശിച്ചു. രോഗം ബാധിച്ചവരും നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നവരുമായ നേതാക്കളെല്ലാം ഡൗണിംഗ് സ്ട്രീറ്റിലെ ഭരണസിരാകേന്ദ്രം സന്ദർശിച്ചു തുടങ്ങി. എന്നാൽ കൊറോണ ബാധിതനായി ഒരാഴ്ചയോളം ഐസിയുവിൽ കഴിഞ്ഞ പ്രധാനമന്ത്രി ബോറിസ് ജോൺസൺന്റെ മടക്കം പ്രതീക്ഷിച്ചതിലും വേഗത്തിൽ ആയിരുന്നു എന്ന് ആരോഗ്യമന്ത്രി നദൈൻ ഡോറിസ് പറഞ്ഞു. കുറഞ്ഞത് മൂന്നു മാസമെങ്കിലും കോവിഡ് ബാധിച്ച ഒരു രോഗി വിശ്രമിച്ചാൽ മാത്രമേ സാധാരണ ആരോഗ്യ നിലയിൽ എത്തിച്ചേരാൻ സാധിക്കുകയുള്ളൂ. എന്നാൽ പ്രൈം മിനിസ്റ്റർ മൂന്ന് ആഴ്ചയ്ക്കു ശേഷം കളത്തിൽ ഇറങ്ങിയിരിക്കുകയാണ്, ഗുഡ് ലക്ക് ബോസ് എന്ന് അവർ ട്വീറ്റ് ചെയ്തു.
ലോക് ഡൗണിന് എന്തെങ്കിലും ഇളവ് നൽകുന്നത്, രോഗബാധിതരുടെ സംഖ്യ വർദ്ധിക്കാൻ ഇടയാകും എന്ന് ശാസ്ത്രജ്ഞന്മാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇപ്പോൾ ആശുപത്രികളിൽ രോഗികളുടെ എണ്ണം കുറഞ്ഞുവരികയാണെങ്കിലും പരിപൂർണ്ണമായി വിലക്കുകൾ പിൻവലിച്ചാൽ രോഗികളുടെ എണ്ണം കുത്തനെ വർദ്ധിക്കുകയേ ഉള്ളൂ. സാമ്പത്തിക രംഗത്തെ വൻ ഇടിവ് എന്നതിലുപരിയായി രണ്ടാമതൊരു കനത്ത രോഗബാധ കൂടി താങ്ങാൻ രാജ്യത്തിന് ശേഷി ഉണ്ടാവില്ല എന്ന് മന്ത്രിമാർ അഭിപ്രായപ്പെട്ടിരുന്നു. അപകടം ഒഴിവാക്കാനായി ഈ പുതിയ ‘ സാധാരണത്വത്തെ’ ജനങ്ങൾ അംഗീകരിക്കണമെന്ന് മിസ്റ്റർ റാബ് അഭിപ്രായപ്പെട്ടു.
മുൻ ചാൻസിലർ ആയിരുന്ന ഫിലിപ്പ് ഹാമൻഡ് പറയുന്നത് ക്രോണിക് പ്രതിരോധത്തിനായി ഉള്ള വാക്സിൻ കണ്ടുപിടിക്കുന്നത് വരെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ അതിജീവിക്കും എന്ന് പറയാൻ കഴിയില്ല എന്നാണ്. സാമ്പത്തികം പൂർവ സ്ഥിതിയിലേക്ക് കൊണ്ടു വരാൻ ലോക് ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചേ മതിയാവൂ. എത്ര നാളാണ് ജനങ്ങൾ അടച്ചുപൂട്ടി വീട്ടിൽ ഇരിക്കുക, സൂപ്പർ മാർക്കറ്റുകളിൽ പൂക്കൾ മാത്രമല്ല ഭക്ഷണസാധനങ്ങളും വിൽക്കുന്നുണ്ട്, അനാവശ്യമായ കരിനിയമങ്ങൾ അടിച്ചേൽപ്പിച്ചു സർക്കാർ ജനങ്ങളെ പറ്റിക്കുകയാണ് ഈ അവസ്ഥ നിലനിന്നാൽ മുഴു പട്ടിണിയിലേക്ക് ആയിരിക്കും ജനങ്ങൾ നീങ്ങുക.
സർക്കാർ ജനങ്ങളോട് വീട്ടിലിരുന്നു തൊഴിലെടുക്കാൻ പറയുന്നുണ്ട്, അതോടൊപ്പം തൊഴിൽദാതാക്കളോട് തൊഴിലാളികൾക്ക് പ്രവർത്തിക്കാനാവശ്യമായ സുരക്ഷിതമായ ഇടങ്ങൾ ഒരുക്കി കൊടുക്കണം എന്നും പറഞ്ഞിരുന്നു. എന്നാൽ ഇതിനെക്കുറിച്ച് വ്യക്തമായ അഭിപ്രായം പറയാൻ സർക്കാരിനായില്ല എന്നും സർ ഗ്രഹാം വിമർശിച്ചു
Leave a Reply