ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഭാര്യ കാരി താൻ മൂന്നാമതും ഗർഭിണിയാണെന്ന സന്തോഷവാർത്ത പങ്കുവെച്ചു . ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് അവർ വിവരം പുറത്തുവിട്ടത്. ഏതാനും ആഴ്ചകൾക്കുള്ളിൽ ഒരു പുതിയ കുടുംബാംഗം കൂടി എത്തും എന്നാണ് തൻറെ പോസ്റ്റിൽ അവർ വെളിപ്പെടുത്തിയത്. നിലവിൽ മൂന്ന് വയസ്സുള്ള വിൽഫ് ഒരു വയസ്സുള്ള റോമി എന്നീ മക്കളാണ് ബോറീസ് കാരി ദമ്പതികൾക്ക് ഉള്ളത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വെസ്റ്റ് മിനിസ്റ്ററിലെ ചാൾസ് രാജാവിൻറെ കിരീടധാരണ ചടങ്ങിലാണ് ബോറിസ് ജോൺസനും കാരിയും ഒന്നിച്ച് അവസാനമായി പങ്കെടുത്ത പൊതു പരിപാടി. പുതിയ കുട്ടി പിറക്കുന്നതോടെ 58 വയസ്സുകാരനായ ബോറിസ് ജോൺസൺ 8 കുട്ടികളുടെ പിതാവാകും. മറീന വീലറുമായുള്ള മുൻ വിവാഹത്തിൽ ജോൺസ് നാലു കുട്ടികളുണ്ട്. ബ്രിട്ടന്റെ ചരിത്രത്തിൽ 200 വർഷത്തിനിടെ അധികാരത്തിലിരിക്കെ ആദ്യമായി വിവാഹിതനാകുന്ന വ്യക്തിയാണ് ബോറിസ് ജോൺസൺ. പ്രധാനമന്ത്രി പദത്തിലിരുന്നപ്പോഴാണ് ബോറിസ് ജോൺസൺ കാരിയെ വിവാഹം കഴിച്ചത് . ആദ്യ ഭാര്യയായ അല്ലെഗ്ര മോസ്റ്റിൻ-ഓവനിൽ അദ്ദേഹത്തിന് കുട്ടികൾ ഇല്ലായിരുന്നു.