ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും വിവാദത്തില്‍ പെട്ടു. ബലാത്സംഗത്തിന് ശിക്ഷിക്കപ്പെട്ട ആള്‍ദൈവത്തിന്റെ ആരാധകനായ കോഹ്ലിക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തുകയാണ് ആരാധകരും സോഷ്യല്‍ മീഡിയയും.

വീരാട് കോഹ്ലിയും ആശിഷ് നെഹ്റയും റാം റഹീമിനെ സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നതോടെയാണ് പുതിയ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിട്ടുള്ളത്.

കോഹ്ലിയെ താന്‍ പരിശീലിപ്പിച്ചിട്ടുണ്ടെന്ന് നേരത്തെ വിവാദസ്വാമി അവകാശപ്പെട്ടിരുന്നു. 2016 ല്‍ കരിയറിലെ മോശം സമയത്തിലൂടെ പോകുമ്പോള്‍ കോഹ്ലിയ്ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയത് താനായിരുന്നു എന്നായിരുന്നു റാം റഹീമിന്റെ നേരത്തെയുള്ള അവകാശവാദം. വിരാടിന് പുറമെ ബോക്സര്‍ വിജേന്ദര്‍ സിംഗിനേയും ഓപ്പണര്‍ ശിഖര്‍ ധവാനേയും താനാണ് പരിശീലിപ്പിച്ചതെന്നും റാം റഹീം പറഞ്ഞിരുന്നു.

Image result for kohli- god-man-ram-rahim

വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീമിന്റെ ശിക്ഷ്യനാണോ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്ലി എന്നൊന്നും തീര്‍ത്തു പറയാന്‍ കഴിയില്ലെങ്കിലും വിവാദം ഉണ്ടായിട്ടും താരങ്ങള്‍ മറുപടി ഇതുവരെ പറഞ്ഞിട്ടില്ല എന്നത് അവരെ കൂടുതല്‍ പ്രതിരോധത്തില്‍ ആക്കുന്നുണ്ട്. എന്തായാലും കോഹ്ലി വലിയ പുലിവാലാണ് പിടിച്ചിരിക്കുന്നത്