കളക്ഷൻ റെക്കോർഡുകളെല്ലാം തകർത്തെറിഞ്ഞ് കൊണ്ട് മുന്നേറുകയാണ് ബാഹുുബലിയുടെ രണ്ടാം ഭാഗം. റിലീസ് ചെയ്ത് ദിവസങ്ങൾക്കുളളിൽത്തന്നെ കളക്ഷൻ റെക്കോർഡുകളിൽ പുതിയ ചരിത്രമാണ് ബാഹുബലി 2 സൃഷ്ടിച്ചത്. ആദ്യ മൂന്നു ദിവസം കൊണ്ട് 540 കോടി രൂപയാണ് ആഗോളമാനം ചിത്രം സ്വന്തമാക്കിയത്.
പുതിയ റെക്കോർഡുകൾ കുറിച്ച് കൊണ്ട് ബാഹുബലി മുന്നേറിയപ്പോൾ വീണു പോയത് സൽമാൻ ഖാന്റെയും ആമിർ ഖാന്റെയും ചിത്രങ്ങൾ കുറിച്ച റെക്കോർഡാണ്. ആദ്യദിന കളക്ഷനിൽ ആമിർ ഖാന്റെ ദംഗലിനെയും സൽമാൻ ഖാന്റെ സുൽത്താനെയും ബാഹുബലി 2 മറികടന്നിരുന്നു.

ആദ്യ ദിനത്തിൽ ബാഹുബലി 2വിന്റെ ഹിന്ദി കളക്ഷൻ 41 കോടിയായിരുന്നു. മറികടന്നത് സൽമാൻ ഖാന്റെ സുൽത്താൻ (36.54 കോടി), ആമിർ ഖാന്റെ ദംഗൽ (29.78 കോടി) ചിത്രങ്ങളുടെ ആദ്യ ദിന കളക്ഷൻ റെക്കോർഡ്. എന്നാൽ ആദ്യ ദിനത്തിൽ ഷാരൂഖ് ഖാന്റെ ഹാപ്പി ന്യൂ ഇയർ നേടിയ കളക്ഷനെ മറികടക്കാൻ ബാഹുബലി 2വിന് കഴിഞ്ഞിട്ടില്ല. 45 കോടിയാണ് ആദ്യ ദിനത്തിൽ ഹാപ്പി ന്യൂ ഇയർ സ്വന്തമാക്കിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇന്ത്യയിൽ മാത്രമല്ല യുഎസിലും ബാഹുബലി 2 തരംഗം തീർക്കുകയാണ്. 425 തിയേറ്ററുകളിലാണ് നോർത്ത് അമേരിക്കയിൽ ചിത്രം റിലീസ് ചെയ്തത്. ആദ്യമായാണ് ഒരു ഇന്ത്യൻ ചിത്രം ഇത്രയും തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.

ലോകമെമ്പാടുമായി 9000 സ്ക്രീനുകളിലാണ് ബാഹുബലി 2 പ്രദർശനത്തിനെത്തിയത്. ഇന്ത്യയിൽ മാത്രം 6,500 സ്ക്രീനുകളിൽ ചിത്രം പ്രദർശനത്തിനെത്തി. ഒരു ചിത്രത്തിന് ഇന്ത്യയിൽ ഇത്രയും വലിയ ഓപ്പണിങ് ലഭിക്കുന്നത് ഇതാദ്യമായാണ്. ചിത്രം റിലീസ് ചെയ്ത ദിവസം തന്നെ ആഗോളമാനം 217 കോടി നേടിയിരുന്നു. ഇന്ത്യയിൽനിന്നും മാത്രം 121 കോടി നേടി. ചിത്രം റിലീസ് ചെയ്യുന്നതിനു മുൻപേ വിതരണാവകാശത്തിലൂടെ 500 കോടി നേടിയിരുന്നു.