ഓസ്ട്രേലിയയിലെ ടാസ്മാനിയയിലാണ് സംഭവം. പിതാവിനും സുഹൃത്തുക്കള്‍ക്കുമൊപ്പം മീന്‍ പിടിക്കാന്‍ പോയ പത്തു വയസ്സുകാരനെയായിരുന്നു സ്രാവ് ആക്രമിച്ചത് . വായും തുറന്ന് പാഞ്ഞടുത്ത വമ്പൻ സ്രാവിൽ നിന്നും മകനെ അച്ഛന്‍ രക്ഷിച്ചു. കുട്ടിയെ ബോട്ടില്‍നിന്ന് സ്രാവ് കടലിലേക്കു വലിച്ചു കൊണ്ടുപോകുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അപ്രതീക്ഷിത ആക്രമണത്തില്‍ എല്ലാവരും പകച്ച് അച്ഛന്‍ ഒന്ന് ഞെട്ടിയെങ്കിലും ഉടനെ തന്നെ കടലിലേക്കു ചാടുകയായിരുന്നു. ഇതോടെ കുട്ടിയെ ഉപേക്ഷിച്ച്‌ സ്രാവ് കടന്നുകളയുകയായിരുന്നു. . ടാസ്മാനിയ ദ്വീപിന്‍റെ തീരപ്രദേശത്താണ് സംഭവം നടന്നത്. തീരത്തുനിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ സംഘം മീന്‍പിടിക്കുന്നതിനിടെയായിരുന്നു സ്രാവിന്‍റെ ആക്രമണം. തലനാരിഴയ്ക്കാണ് പിതാവ് മകനെ രെക്ഷിച്ചത്.