കാമുകിയുമായി ബൈക്കില്‍ സഞ്ചരിച്ചതിന് പെണ്‍കുട്ടിയുടെ പിതാവ് കയ്യേറ്റംചെയ്ത വിദ്യാര്‍ത്ഥി ദുരൂഹസാഹചര്യത്തില്‍ മരിച്ചു. തിരുവനന്തപുരം വാഴിച്ചല്‍ ഇമ്മാനുവല്‍ കോളേജിലെ ഒന്നാം വര്‍ഷ ബി കോം ട്രാവല്‍ ആന്‍ഡ് ടൂറിസം വിദ്യാര്‍ത്ഥിയും വട്ടിയൂര്‍ക്കാവ് സ്വദേശിയുമായ കൃഷ്ണനുണ്ണിയെയാണ് കഴിഞ്ഞദിവസം റെയില്‍വേ പാളത്തിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ 31 നാണ് വേളി ക്ലേ ഫാക്ടറിക്ക് സമീപമുള്ള റെയില്‍വേ ട്രാക്കില്‍ 19 വയസുകാരനായ കൃഷ്ണനുണ്ണിയുടെ മൃതദേഹം കണ്ടത്. എന്നാല്‍ ട്രെയിന്‍ തട്ടിയ പാടുകളൊന്നും ശരീരത്തിലുണ്ടായിരുന്നില്ലെന്ന് പറയപെടുന്നു .
മാര്‍ച്ച് 30നു വൈകീട്ട്, വെള്ളറടയിലെ കോളേജ് ഹോസ്റ്റലില്‍ നിന്നും വട്ടിയൂര്‍ക്കാവ് സഹപാഠിയുമായ പെണ്‍കുട്ടിയെ വീട്ടിലേക്കെത്തിക്കുവാനായി ബൈക്കുമായി വട്ടിയൂര്‍ക്കാവിലേക്ക് തിരിച്ചതായിരുന്നു കൃഷ്ണനുണ്ണി.ചരിക്കുന്ന പോസ്റ്റര്‍

എന്നാല്‍, പേരൂര്‍ക്കട വഴയില ജങ്ങ്ഷനില്‍ വെച്ച് കൃഷ്ണനണ്ണിയേയും പെണ്‍കുട്ടിയേയും പെണ്‍കുട്ടിയുടെ അമ്മയും അമ്മാവനും കാണുകയും വഴിയില്‍ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്യുകയുണ്ടായി. തുടര്‍ന്ന്‍ അവിടെ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത് എന്നാണു ദൃക്സാക്ഷികളുടെ മൊഴി. സംഭവസ്ഥലത്തേക്ക് ഏതാനും മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ പെണ്‍കുട്ടിയുടെ അഛ്ചന്‍ എത്തിച്ചേരുകയും കൃഷ്ണനുണ്ണിയേയും പെണ്‍കുട്ടിയേയും റോഡില്‍ വെച്ചു തന്നെ ശകാരിക്കുകയുമം കയ്യേറ്റം ചെയ്യുകയും ചെയ്തു എന്നാണ് ദൃക്സാക്ഷികളുടെ വെളിപ്പെടുത്തല്‍.

കൃഷ്ണനുണ്ണിയും പെണ്‍കുട്ടിയും ഒരു വര്‍ഷത്തിനു മുകളിലായി പ്രണയത്തിലായിരുന്നു. പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ ഇതറിയുകയും കൃഷ്ണനുണ്ണിയുടെ വീട്ടില്‍ ചെന്നു സംസാരിക്കുകയും ചെയ്തിരുന്നു. വിദ്യാഭ്യാസം കഴിയുന്നത്‌ വരെ പ്രണയം മാറ്റിവെക്കാവുന്നതാണ് എന്നും. അതിനു ശേഷം പ്രണയത്തെക്കുറിച്ച് വേണമെങ്കില്‍ ആലോചിക്കാം എന്നതായിരുന്നു അവരുടെ വാദം. രക്ഷിതാക്കളുടെ താക്കീത് ലംഘിച്ചും കുട്ടികള്‍ പ്രേമം തുടരുന്നു എന്നത് അവരെ അസ്വസ്ഥരാക്കിയിരുന്നു. ഇതിന്‍റെ പേരിലാണ് കൃഷ്ണനുണ്ണിയില്‍ നിന്നും അകറ്റിനിര്‍ത്താനായി പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും ഹോസ്റ്റലി മാറ്റുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മാര്‍ച്ച് 31നു വ്യായാഴ്ച്ച വൈകീട്ട്, ബന്ധുവിന്റെ മരണത്തെതുടര്‍ന്ന്‍ തന്നെ അത്യാവശ്യമായി വീട്ടിലേക്കെത്തിക്കണം എന്ന ആവശ്യമായി പെണ്‍കുട്ടി തന്നെയാണ് കൃഷ്ണനുണ്ണിയോട് വരാന്‍ ആവശ്യപ്പെട്ടത്. വഴയില ജങ്ങ്ഷനില്‍ സംഭവം നാടകീയമായ സംഭവങ്ങള്‍ അരങ്ങേറുന്നതിനിടയില്‍ തന്നെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പേരൂര്‍ക്കട പോലീസ് സ്റ്റേഷനില്‍ പരാതിപ്പെടുകയും ചെയ്തിരുന്നു. അതുനസരിച്ച്, അടുത്ത ദിവസം രാവിലെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാം എന്ന രീതിയില്‍ ഇരുകൂട്ടരേയും പ്രശ്നപരിഹാരത്തിനായി സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും ഉണ്ടായി. സംഭവസ്ഥലത്തുവെച്ച് തന്നെ പെണ്‍കുട്ടിയെ അച്ഛന്‍ മര്‍ദ്ദിച്ചു എന്നും തുടര്‍ന്ന്‍ അവരുടെ കാറിലേക്ക് പെണ്‍കുട്ടിയെ വലിച്ചുകയറ്റികൊണ്ടുപോവുകയായിരുന്നു എന്നും ദൃക്സാക്ഷികള്‍ വിവരിക്കുന്നു. ഇതിനിടയില്‍ പകച്ചുനില്‍ക്കുകയായിരുന്ന കൃഷ്ണനുണ്ണിയും അവര്‍ക്കുപിന്നാലെ തന്നെ ബൈക്കില്‍ പോവുകയായിരുന്നു എന്നാണു സുഹൃത്തുകള്‍ പറയുന്നത്.

കൃഷ്ണനുണ്ണിയെ തുടര്‍ച്ചയായി ഫോണില്‍ ബന്ധപ്പെട്ടിരുന്ന കൂട്ടുകാര്‍ക്ക് ആറു മണി മുതല്‍ക്കെ കൃഷ്ണനുണ്ണിയെ ഫോണ്‍ ലഭ്യമാവാതാവുകയായിരുന്നു.അതിനെ തുടര്‍ന്നു രാത്രി 9:30 ഓടെ തന്നെ ബന്ദുകളും സുഹൃത്തുകളും ചേര്‍ന്ന് കൃഷ്ണനണ്ണിയെ കാണാനില്ല എന്ന്‍ വട്ടിയൂര്‍ക്കാവ് പോലീസ് സ്റ്റേഷനില പരാതിപ്പെടുകയും ചെയതു.അടുത്ത ദിവസം രാവിലെയാണ് കൃഷ്ണനുണ്ണിയുടെ മൃതദേഹം കൊച്ചുവേളി റെയിൽവേ ട്രാക്കിൽ വച്ചു ലഭിച്ചത്.
മൃതദേഹത്തിന്‍റെ തലയുടെ പിന്നിലായി ഒമ്പത് ഇഞ്ച്‌ ആഴത്തിലൊരു മുറിവും വയറ്റിലും നെഞ്ചിലും ചെവിയുടെ പിന്നിലുമായി വേറെയും ചെറിയ മുറിവുകള്‍ കണ്ടെത്തി. ട്രെയിന്‍ തട്ടിയതാണ് മരണകാരണം എന്നാണ് പൊലീസിന്‍റെ പ്രാഥമികനിഗമനം എങ്കിലും കൃഷ്ണനുണ്ണിയുടെ സുഹൃത്തുകള്‍ ദുരൂഹത ചൂണ്ടിക്കാട്ടി മുന്നോട്ടു വന്നിരിക്കുകയാണ് ഇപ്പോള്‍.

ഇരുമ്പ്കൊണ്ട് ഏറ്റ മുറിവുതന്നെയാണ് കൃഷ്ണനുണ്ണിയുടെ ശരീരത്തിലുള്ളത് എന്നും ഈ മുറിവുകള്‍ തന്നെയാണ് മരണകാരണം എന്നുമാണ് പോലീസ് ഭാഷ്യം. നിലവില്‍ കൃഷ്ണനുണ്ണിയുടെ മരണത്തെക്കുറിച്ച് സുഹൃത്തുക്കളും ബന്ധുക്കളും ഉയര്‍ത്തുന്ന സംശയങ്ങളെ നിരാകരിക്കുവാനോ കൊലപാതകം എന്ന രീതിയിലുള്ള സംശയങ്ങളെ പൂര്‍ണ്ണമായി തള്ളിക്കലയുവാനോ ഇപ്പോള്‍ സാധിക്കില്ല. നാളെ പുറത്തുവരുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടോടുകൂടി മാത്രമേ മരണത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ വ്യക്തമാവുകയുള്ളൂ.