ക്ലിനിക്കില്‍ അഗ്രചര്‍മ്മം ഛേദിക്കാനായി കൊണ്ടുവന്ന മൂന്നുവയസുകാരന്റെ ലിംഗം മുറിച്ച്‌ കളഞ്ഞ് ഡോക്ടര്‍. കഴിഞ്ഞ മാസം കിഴക്കന്‍ ബ്രസീലിലെ മലക്കാചെറ്റയിലെ ഒരു ക്ലിനിക്കില്‍ തന്റെ മകനെ ശസ്ത്രക്രിയയ്ക്ക് കൊണ്ടുപോയപ്പോഴാണ് ഇത്തരത്തിലൊരു സംഭവം നടന്നതന്ന് കുട്ടിയുടെ പിതാവ് ആല്‍ബര്‍ത്തി കാമര്‍ഗോസ് പറഞ്ഞു. സാധാരണ അര മണിക്കൂറ് കൊണ്ട് തീരുന്ന ശസ്ത്രക്രിയയ്ക്ക് അന്ന് നാല് മണിക്കൂറാണ് എടുത്തത്. എന്താണ് സംഭവിച്ചതെന്ന് ഡോക്ടറിനോട് ചോദിച്ചപ്പോള്‍ കുഴപ്പമൊന്നുമില്ലെന്നും കുട്ടി ആരോഗ്യവാനാണെന്നും പറഞ്ഞു. ശസ്ത്രക്രിയക്ക് ശേഷം പിതാവ് പരിശോധിക്കാന്‍ വേണ്ടി തുണി മാറ്റിയപ്പോള്‍ ലിംഗത്തിന് പകരം തുണിയാണ് അവിടെ കണ്ടത്.

ഇത് കണ്ട ഉടനെ താന്‍ തളര്‍ന്ന് വീണെന്നും നഴ്‌സ്മാരുടെ സഹായമില്ലാതെ എഴുന്നേല്‍ക്കാന്‍ സാധിക്കാത്ത അവസ്ഥ ആയെന്നും പിതാവ് പറയുന്നു. തന്നെ ഒരു വിഡ്ഢിയെപ്പോലെയാണ് ആശുപത്രി അധികൃതര്‍ ആ സമയം കണ്ടതെന്നും ആല്‍ബര്‍ത്തി പറയുന്നു. തുടര്‍ന്ന് ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. അതിന് ശേഷം അടുത്ത് തന്നെയുള്ള മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാൽ സംഭവം വിവാദമായതോടെ ദിവസങ്ങള്‍ക്ക് ശേഷം ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തു. ഡോക്ടറിന്റെ പെട്ടെന്നുള്ള മരണം തങ്ങളെ പ്രതിസന്ധിയിലാക്കിയെന്ന് കുട്ടിയുടെ പിതാവ് പറയുന്നു. മരിച്ച ഡോക്ടറിന് 30 വര്‍ഷത്തെ പരിചയമുണ്ടെന്നും ആദ്യമായാണ് ഇത്തരത്തിലൊരു പ്രശ്‌നം ഉണ്ടാകുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഡോക്ടറെ സഹായിച്ച മെഡിക്കല്‍ സംഘം അന്വേഷണത്തിന് വിധേയമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.