പൂനെ: അടച്ചിട്ട വീടിനുള്ളില്‍ കുഴിച്ചുമൂടപ്പെട്ട 15 കാരന്റെ മൃതദേഹം കണ്ടെത്തി. പൂനെയില്‍ ഞായറാഴ്ച നടന്ന സംഭവത്തില്‍ കഴിഞ്ഞ സെപ്തംബര്‍ മുതല്‍ കാണാതായ നിലയില്‍ പോലീസ് തെരയുന്ന നിക്കു എന്ന് വിളിക്കുന്ന നിക്കോളാസ് എന്ന പയ്യന്റെ മൃതശരീരമാണ് കണ്ടെത്തിയത്. പയ്യനെ മാതാവും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി കുഴിച്ചുമൂടിയതായിരിക്കാമെന്നാണ് പോലീസ് സംശയിക്കുന്നത്.
കഴിഞ്ഞ സെപ്തംബര്‍ മുതല്‍ പയ്യനെ കാണാതായതിനെ തുടര്‍ന്ന് മുത്തച്ഛന്‍ ജോസഫ് പോളിന്റെ പരാതിയില്‍ ഡല്‍ഹിപോലീസ് അന്വേഷിച്ച് വരികയായിരുന്നു. നിക്കോളാസിന്റെ മാതാവ് ഡല്‍ഹി സ്വദേശിനിയും 40 കാരിയായ വരിതാ എന്ന ഋതുവും മുംബൈയില്‍ നിന്നുള്ള കാമുകന്‍ 33 കാരന്‍ യൂനുസ് അലിയും കഴിഞ്ഞ വര്‍ഷം പൂനെയില്‍ പയ്യന്റെ അരികിലേക്ക് താമസത്തിന് എത്തിയിരുന്നു. ഡിസംബറില്‍ ജോസഫിനെ വിളിച്ച് നിക്കോളാസ് ആത്മഹത്യ ചെയ്തതായി അലി അറിയിച്ചു. ജോസഫ് വിവരം പോലീസിനെ അറിയിക്കുകയും ചെയ്തിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാല്‍ അതിന് ശേഷം വരിതയുടേയോ അലിയുടേയോ വിവരം കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല. നിക്കോളാസിന്റെ മൃതദേഹം കിട്ടിയതോടെ പോലീസ് ഇരുവര്‍ക്കും വേണ്ടി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.