പ്രേതപേടികാരണം ബ്രസീലിയന്‍ പ്രസിഡണ്ട് മൈക്കല്‍ ടെമറും ഭാര്യയും വീട് മാറി. താമസത്തിന് അനുയോജ്യമല്ല എന്ന കാരണം ചൂണ്ടിക്കാണിച്ച് റിയോഡി ജനീറോയിലെ ഔദ്യേഗിക വസതിയാണ് മൈക്കല്‍ ടെമറും 33കാരിയായ ഭാര്യ മെര്‍ക്കലയും മാറിയത്. തലസ്ഥാനത്തെ അല്‍വരാഡ വസതിയില്‍ താമസിക്കുമ്പോള്‍ പ്രസിഡണ്ടിനും ഭാര്യയ്ക്കും ‘നെഗറ്റീവ് എനര്‍ജി’ അനുഭവപെട്ടതാണ് പെട്ടെന്നുള്ള വീട് മാറ്റത്തിന് കാരണമെന്ന് ബ്രസീലിയന്‍ ന്യൂസ് വീക്കിലി റിപ്പോര്‍ട്ട് ചെയതു.
അല്‍വരാഡ കൊട്ടാരത്തിലെ താമസത്തിന് വിരാമമിട്ട് പ്രസിഡണ്ടും മുന്‍ സൗന്ദര്യറാണിയായ ഭാര്യയും ഏഴ് വയസുകാരനായ മകനും വൈസ് പ്രസിഡന്റിന്റെ കൊച്ചു വസതിയിലേക്കാണ് താമസം മാറിയത്.ചാപ്പല്‍, സിമ്മിങ്ങ് പൂള്‍, ഫുട്‌ബോള്‍ മൈതാനം, മെഡിക്കല്‍ സെന്റര്‍, പൂന്തോട്ടം തൂടങ്ങി എല്ലാ സൗകര്യങ്ങളുമടങ്ങിയതാണ് ബ്രസീലിയന്‍ പ്രസിഡണ്ടിന്റെ ഔദ്യോഗിക വസതി. ‘പ്രഭാതം’ എന്നര്‍ത്ഥം വരുന്ന അല്‍വരാഡ വസതി രൂപ കല്‍പന ചെയ്തത് ബ്രസീലിയന്‍ ആര്‍ക്കിടെക്റ്റ് ഓസ്‌കാര്‍ നെയ്മറാണ്. അല്‍വരാഡ കൊട്ടാരത്തില്‍ പ്രേതബാധ തോന്നിപ്പിക്കുന്ന പല അനുഭവങ്ങളും ഉണ്ടായതാണ് പ്രസിഡന്റിനെയും ഭാര്യയെയും ഭയപ്പെടുത്തിയതത്രെ.