അന്തരിച്ച പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്‌സിന്റെ വിയോഗത്തില്‍ ലോക നേതാക്കളും സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖരും അനുശോചനം രേഖപ്പെടുത്തിയപ്പോള്‍ ഹോക്കിങ്‌സിന്റെ മരണത്തില്‍ അനുശോചനം പ്രകടിപ്പിച്ച് ബ്രസീലിയന്‍ താരം നെയ്മര്‍ വിവാദത്തിലകപ്പെട്ടിരിക്കുകയാണ്. സ്റ്റീഫന്‍ ഹോക്കിങ്‌സിന്റെ ‘You have to have a positive attitude and get the best out of the situation in which you find yourself’ എന്ന വാക്കുകള്‍ കടമെടുത്താണ് നെയ്മറിന്റെ അനുശോചന ട്വീറ്റ്. ഇതില്‍ ഉപയോഗിച്ച ചിത്രമാണ് ജനങ്ങളെ പ്രകോപിപ്പിച്ചത്.
ജീവിതത്തിന്റെ ഭൂരിഭാഗം സമയവും വീല്‍ചെയറില്‍ ജീവിച്ച ഹോക്കിങ്‌സിനെ കളിയാക്കുന്ന തരത്തിലുള്ളൊരു ചിത്രമാണ് നെയ്മര്‍ ഉപയോഗിച്ചിരിക്കുന്നത്. പരുക്ക് മൂലം ചികിത്സയില്‍ കഴിയുന്ന നെയ്മറും വീല്‍ചെയറിന്റെ സഹായത്തോടെയാണ് ഇപ്പോള്‍ സഞ്ചരിക്കുന്നത്. പരുക്കിനെ തുടര്‍ന്ന് നെയ്മര്‍ വീല്‍ചെയറിലാണ് സഞ്ചരിക്കുന്നത് എന്ന് വ്യക്തമായെങ്കിലും അനവസരത്തിലാണ് താരത്തിന്റെ ഈ ട്വീറ്റ് എന്നാണ് ജനങ്ങളുടെ അഭിപ്രായം. നെയ്മറിന്റെ ട്വീറ്റിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
ഫെബ്രുവരി 26ന് മാഴ്‌സെയ്‌ക്കെതിരെ നടന്ന മല്‍സരത്തിനിടെയാണ് നെയ്മറിന്റെ വലത് കാലിന് പരുക്കേറ്റത്. പരുക്ക് ഭേദമാകാന്‍ ഒരു മാസത്തെ വിശ്രമമാണ് താരത്തിന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുളളത്.
Leave a Reply