മിഷേല്‍ എന്ന് സംശയിക്കുന്ന പെണ്‍കുട്ടിയെ അഞ്ചാംതീയതി വൈകിട്ട് കൊച്ചി ഗോശ്രീ പാലത്തില്‍ കണ്ടെന്ന് സാക്ഷിമൊഴി. പെട്ടെന്ന് പെണ്‍കുട്ടിയെ കാണാതായെന്നും വെള്ളത്തില്‍ വീണോയെന്ന് സംശയിച്ചതായും പുതുവൈപ്പ് സ്വദേശി അമല്‍ വില്‍ഫ്രഡ് മാധ്യമങ്ങളോട് പറഞ്ഞു. കണ്ടത് മിഷേലിനെയാണോ എന്ന് ഉറപ്പുണ്ടായിരുന്നില്ല. ദുരന്തവാര്‍ത്ത മാധ്യമങ്ങളില്‍ വന്നശേഷമാണ് പൊലീസിനെ അറിയിച്ചതെന്നും അമല്‍ പറഞ്ഞു.