ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

വെയിൽസ് : ബ്രെക്സിറ്റോടെ വെയിൽസിലെ സ്ത്രീകളുടെ അവകാശങ്ങൾ ഒരുപടികൂടി പിന്നിലേക്ക് കടക്കുമെന്ന് അന്താരാഷ്ട്ര വിദഗ്ധ. മുൻപ് യുഎന്നിൽ കൾച്ചറൽ റൈറ്റ് ചെയർ ആയിരുന്ന വെർജീനിയ ബ്രാസ് ഗോമേസ് ആണ് വെയിൽസ് ഗവൺമെന്റ് സന്ദർശിച്ചത്. സ്ത്രീപുരുഷ വിവേചനത്തിൽ ഇനി യൂറോപ്യൻ യൂണിയൻ ഇടപെടൽ ഇല്ലാത്തത് കാരണം സ്ത്രീകൾ കൂടുതൽ പ്രശ്നങ്ങൾ നേരിടേണ്ടിവരും എന്നാണ് അവർ അഭിപ്രായപ്പെട്ടത്. എന്നാൽ വെൽത്ത് ഗവൺമെന്റിന്റെ കാഴ്ചപ്പാടിലെ ഫെമിനിസം തനിക്ക് ഇഷ്ടമാണെന്നും ആശയങ്ങളും വാക്കുകളും പ്രവർത്തിയിൽ കൊണ്ടുവന്നാൽ മാത്രമേ വിജയിക്കൂ എന്നും അവർ പറഞ്ഞു. എന്നാൽ അത് പ്രാവർത്തികമാക്കുന്നത് ഒരു ചലഞ്ച് ആണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബ്രെക്സിറ്റിനു ശേഷം സ്ത്രീകളുടെ അവകാശങ്ങളിൽ ഉണ്ടായ മാറ്റം പരിശോധിക്കുകയായിരുന്നു അവർ. സ്ത്രീകളുടെ അവകാശങ്ങളിൽ ഉണ്ടായ വലിയ വ്യത്യാസം പരിഗണിക്കേണ്ടത് ആണെന്ന് അവർ ജനതയോട് ആവശ്യപ്പെട്ടു. പ്രത്യേകിച്ചും തൊഴിലിടങ്ങളിലെ വിവേചനങ്ങളോട്. യൂറോപ്യൻ യൂണിയനിൽ സമത്വത്തിനും വിവേചന ഇല്ലായ്മയ്ക്കും വേണ്ടി കൃത്യമായ ഒരു ഫ്രെയിംവർക്ക് നിലവിലുണ്ടായിരുന്നു. എന്നാൽ തൊഴിലിടങ്ങളിലും മറ്റും പെട്ടെന്ന് ആ ചട്ടക്കൂട് ഇല്ലാതാവുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങൾ നമുക്ക് ഊഹിക്കാം.

എല്ലായ്പ്പോഴും ഒരു സിസ്റ്റത്തിലെ താഴെത്തട്ടിൽ ഉള്ളവരാണ് സ്ത്രീകൾ അതിനാൽ എന്ത് മാറ്റവും ആദ്യം ബാധിക്കുന്നത് അവരെ ആയിരിക്കും. വെയിൽസ് ഗവൺമെന്റിനു ഫെമിനിസ്റ്റ് കാഴ്ചപ്പാട് ആണ് ഉള്ളതെങ്കിലും സ്ത്രീകൾക്കെതിരേയുള്ള കുറ്റകൃത്യം തടയാൻ അവർ വിജയിച്ചിട്ടില്ല. ഓൺലൈൻ അബ്യൂസ് ഭീഷണികൾ ശിശുപരിപാലനം , ഗർഭചിദ്രം, തൊഴിൽ ഉറപ്പു വരുത്തൽ എന്നീ മേഖലകളാണ് അദ്ദേഹം പഠനത്തിന് വിഷയമാക്കിയത് .