യൂറോപ്യൻ യൂണിയനിൽ നിന്ന് ഒക്ടോബർ 31ന് പുറത്താക്കുന്നതിന് എതിരെ ബോറിസ് ജോൺസൺ നടത്തിയ പ്രസ്താവനയാണ് വിവാദമാകുന്നത്. ബ്രക്സിറ്റ് കാരണം മരുന്നുകൾ സംഭരിച്ചുവയ്ക്കാൻ ആറു മുതൽ എട്ടു മാസം വരെ വേണ്ടിവരും എന്നാണ് അദ്ദേഹത്തിന് വാദം. മരുന്ന് നിർമാണ കമ്പനികൾക്ക് ചുരുങ്ങിയത് അത്രയും സമയത്തെങ്കിലും സർക്കാർ സഹായം ആവശ്യമുണ്ട്. മരുന്നുകൾക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കൾ സമാഹരിക്കാനും മറ്റു തയ്യാറെടുപ്പുകളും ആയി ആണ് ഈ സമയം. പുതിയ സ്കീമുകൾ രജിസ്റ്റർ ചെയ്യാനും അതിർത്തിയിലെ പരിശോധനകൾക്ക് മറ്റുമായി കുറഞ്ഞത് നാലഞ്ച് മാസം എങ്കിലും ആവശ്യമായി വരുന്നുണ്ട്. ഫിനാൻഷ്യൽ ടൈംസ് ആണ് കുറിപ്പുകൾ വെളിപ്പെടുത്തിയിരിക്കുന്നത്. തെരേസ മെയ്‌ക്ക് ശേഷം നേതൃനിരയിലേക്ക് പരിഗണിക്കപ്പെട്ട ജോൺസൺന്റെ മുദ്രാവാക്യം ഒക്ടോബർ 31നുള്ളിൽ യൂണിയൻ വിടണോ വേണ്ടയോ എന്നതായിരുന്നു.
ബ്രക്സിറ്റ് -നെ കുറിച്ച് സർക്കാർ വകുപ്പുകളിലെ 85 ശതമാനവും വേണ്ട എന്ന് അഭിപ്രായം രേഖപ്പെടുത്തി എങ്കിലും അത് പുറത്തുവിട്ടിരുന്നില്ല, കാരണം അതിനുള്ളിൽ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്താകാനുള്ള ഉടമ്പടിയിൽ ഒപ്പു വയ്ക്കാൻ തെരേസ മേ ധൃതി കാട്ടിയിരുന്നു.
ലിബറൽ ഡെമോക്രാറ്റിക് പ്രതിനിധിയായ എഡ് ഡേവി പറയുന്നത് ഈ വാർത്ത ബോറിസ് ജോൺസൺന്റെ ഉത്തരവാദിത്വകുറവ് വെളിപ്പെടുത്തുന്നതാണ് എന്നാണ് . നേതൃത്വത്തിന് വേണ്ടി ടോറി നേതാക്കൾ വീണ്ടും ബ്രെക്സിറ്റ് തന്നെ വീണ്ടും ചർച്ച ചെയ്യുകയാണ്. അതിർത്തിയിലെ മരുന്നുകളുടെ ക്ഷാമത്തെ കുറിച്ചോ രാജ്യം നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചോ യാതൊരു ചിന്തയും അവർക്കില്ല.
ഹാലോവീൻ ദിനത്തിനുള്ളിൽ നടപടികൾ പൂർത്തിയാകുമെന്ന ജോൺസന്റെ അഭിപ്രായമാണ് ഇപ്പോൾ ഏറ്റവും വിമർശനങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്നത്.
Leave a Reply