മഞ്ഞുമലയിടിച്ച്‌ തകര്‍ന്നിട്ട് വര്‍ഷങ്ങളായിട്ടും വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ് ടെറ്റാനിക്ക്. 1912 ഏപ്രില്‍ 15 ന് കടലിന്റെ ആഴങ്ങളിലേക്ക് പോയ ടെറ്റാനിക്ക് ഇപ്പോഴും കടലിന്റെ അഗാധ ഗര്‍ത്തങ്ങളിലുണ്ടത്രേ.. 40 വര്‍ഷത്തിനകം ടൈറ്റാനിക്ക് പൂര്‍ണ്ണമായും കടലിനടിയില്‍ നിന്ന് മാഞ്ഞു പോകുമെന്ന് പരിവേഷക സംഘം വ്യക്തമാക്കുന്നു. ലോഹങ്ങള്‍ തിന്നു തീര്‍ക്കുന്ന ബാക്ടീരിയകള്‍ കപ്പലിന്റെ മിക്ക ഭാഗങ്ങളും നശിപ്പിച്ചു കഴിഞ്ഞു. കപ്പല്‍ ക്യാപ്റ്റനായിരുന്ന എഡ്വേഡ് സ്മിത്തിന്റെ ആഡംബര ബാത്ത്ടബ് പൂര്‍ണ്ണമായും അവ തിന്നു തീര്‍ത്തെന്നും സംഘം വെളിപ്പെടുത്തുന്നു.

ഇപ്പോഴിതാ ടൈറ്റാനിക്ക് അവശിഷ്ടത്തില്‍ അന്തര്‍വാഹിനി ചെന്നിടിച്ചതാണ് പുതിയ സംഭവം. എയോസ് പര്യവേഷ്യണത്തിന്റെ ഭാഗമായി ട്രൈറ്റന്‍ എന്ന അന്തര്‍വാഹിനിയാണ് ടൈറ്റാനിക്കിന് അടുത്തെത്തിയതും അതിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ പകര്‍ത്തിയതും. ഈ അന്തര്‍വാഹിനി ടൈറ്റാനിക്ക് അവശിഷ്ടത്തില്‍ ഇടിച്ചെന്നാണ് റിപ്പോര്‍ട്ട്.ടെറ്റാനിക്കിന്റെ മുന്‍ഭാഗത്തിനു വലതുവശത്ത് ഇടിച്ചതായി ട്രൈറ്റണ്‍ സംഘവും സമ്മതിച്ചു. അതി ശക്തമായ അടിയൊഴുക്കും മറ്റും കാരണം നിയന്ത്രണം വിട്ട അന്തര്‍വാഹിനി കപ്പലില്‍ ഇടിക്കുകയായിരുന്നെന്നും അവര്‍ വ്യക്തമാക്കുന്നു.