സ്വന്തം ലേഖകൻ
ലണ്ടൻ : യുകെയുമായുള്ള വ്യാപാരം സജ്ജീവമാക്കാൻ യുഎസ്. ബ്രെക്സിറ്റിനുശേഷം ഈ വർഷം തന്നെ രാജ്യങ്ങൾ തമ്മിൽ ഒരു വ്യാപാര കരാർ നടത്താൻ ആഗ്രഹിക്കുന്നുവെന്ന് യുഎസ് ട്രഷറി സ്റ്റീവ് മ്യുചിൻ പറഞ്ഞു. യുകെ ചാസലർ സാജിദ് ജാവിദുമായി ലണ്ടനിൽ അദ്ദേഹം കൂടിക്കാഴ്ച നടത്തി. യുഎസ്സുമായും യൂറോപ്യൻ യൂണിയനുമായും ഒരേ സമയം യുകെയ്ക്ക് വ്യാപാര ഇടപാടുകൾ നടത്താമെന്ന് സ്റ്റീവ് വിശ്വസിക്കുന്നു. “എനിക്ക് ശുഭാപ്തിവിശ്വാസം ഉണ്ട്. ” അദ്ദേഹം കൂട്ടിച്ചേർത്തു. യുകെയുമായി ഒരു കരാർ ഉണ്ടാക്കാൻ യുഎസ് ആവശ്യമുള്ളതെല്ലാം നൽകാൻ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചു. “യുകെയിലും യുഎസിലും സേവനങ്ങളിൽ വലിയ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമാന സമ്പദ്‌വ്യവസ്ഥയുണ്ടെങ്കിൽ, ഇത് വളരെ പ്രധാനപ്പെട്ട ഒരു ബന്ധമായിരിക്കുമെന്ന് ഞാൻ കരുതുന്നു.” സ്റ്റീവ് പറയുകയുണ്ടായി.
ഒരു കരാറിനായി യുകെ പട്ടികയിൽ ഒന്നാമതായിരിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുമ്പ് പറഞ്ഞിട്ടുണ്ടെന്നും സ്റ്റീവ് അറിയിച്ചു. വൻകിട സാങ്കേതിക സ്ഥാപനങ്ങളുടെ വരുമാനത്തിന് പുതിയ നികുതി ഏർപ്പെടുത്തുന്നതിന് യുഎസിനുള്ള എതിർപ്പിനെപറ്റിയും അദ്ദേഹം സംസാരിച്ചു. സെർച്ച് എഞ്ചിനുകൾ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ, യുകെ ഉപയോക്താക്കളിൽ നിന്ന് മൂല്യം നേടുന്ന ഓൺലൈൻ വിപണനമേഖലകൾ എന്നിവയുടെ വരുമാനത്തിൽ 2% നികുതി ഏർപ്പെടുത്താൻ ജാവിദ് പദ്ധതിയിടുന്നു. എന്നാൽ ഇത് താത്കാലികം ആണെന്നും ജാവിദ് പറഞ്ഞു. ചൈനീസ് ടെലികോം ഭീമനായ ഹുവാവേയ്ക്ക് യുകെയുടെ 5 ജി നെറ്റ്‌വർക്കിൽ പങ്കുണ്ടോ എന്ന വിഷയവും ഇരുവരും തമ്മിലുള്ള ചർച്ചയിൽ ഉയർന്നു.
ജനുവരി 31 ന് ബ്രെക്സിറ്റ് സംഭവിച്ചതിന് ശേഷം, യുഎസിനെപ്പോലെ നിലവിലുള്ള യൂറോപ്യൻ യൂണിയൻ കരാറുകളില്ലാത്ത രാജ്യങ്ങളുമായി പുതിയ വ്യാപാര ഇടപാടുകൾ നടത്താനും ഒപ്പിടാനും യുകെയ്ക്ക് സ്വാതന്ത്ര്യമുണ്ട്. അതേ സമയം, ഡിസംബർ 31 ന് ബ്രെക്സിറ്റ് പരിവർത്തന കാലയളവ് അവസാനിച്ചുകഴിഞ്ഞാൽ യുകെ ചരക്കുകൾ താരിഫുകൾക്കും മറ്റ് വ്യാപാര തടസ്സങ്ങൾക്കും വിധേയമല്ലെന്ന് ഉറപ്പാക്കുന്നതിനായി യൂറോപ്യൻ യൂണിയനുമായി ഒരു സ്വതന്ത്ര വ്യാപാര കരാർ യുകെ ചർച്ച ചെയ്യും.
Leave a Reply