സ്വന്തം ലേഖകൻ
ബ്രൈടൺ: ബ്രൈടൺ റോയൽ സസെക്സ് ആശുപത്രിയിലെ മലയാളി നേഴ്സായ ജോസഫ് ജോർജിനാണ് കുത്തേറ്റത്. പരിക്കേറ്റ ജോസഫ് ജോർജിന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാവിലെ 8: 40നാണ് സംഭവം. ഒരു മണിക്കൂറിന് ശേഷം വിൽസൺ അവന്യൂവിൽ നിന്ന് അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു. സൈറ്റ് ഉടൻ തന്നെ പൂട്ടുകയും സായുധ സേനയെ വിന്യസിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പരിക്കുകൾ ഗുരുതരമല്ലെന്ന് ആശുപത്രി ട്രസ്റ്റ് അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തെ ആശുപത്രിയിൽ പരിചരിക്കുകയാണെന്ന് ബ്രൈടൺ ആൻഡ് സസെക്സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് എൻഎച്ച്എസ് ട്രസ്റ്റ് ട്വിറ്റർ പ്രസ്താവനയിലൂടെ അറിയിച്ചു. മലയാളി നേഴ്‌സിനെതിരെ ജോലി സ്ഥലത്തുള്ള ആക്രമത്തിൽ യുകെയിലെ മലയാളി സമൂഹം ഒന്നാകെ ഞെട്ടലിൽ ആണ്
സൈറ്റ് അടച്ചിട്ടിരിക്കുന്നതിനാൽ പൊതുജനങ്ങളെ കടത്തിവിടുന്നില്ലെന്നും ട്രസ്റ്റ് അറിയിച്ചു. ഒറ്റപെട്ട ആക്രമണത്തെ ഈ ഘട്ടത്തിൽ തീവ്രവാദമായി കണക്കാക്കുന്നില്ലെന്ന് സസെക്സ് പോലീസ് പറഞ്ഞു. മറ്റാർക്കും പരിക്കില്ലെന്നും ഉദ്യോഗസ്ഥരും രോഗികളും സുരക്ഷിതരാണെന്നും ഉറപ്പാക്കാൻ പോലീസ് ഉദ്യോഗസ്ഥർ ആശുപത്രി സുരക്ഷാ ഉദ്യോഗസ്ഥരുമായി വേഗത്തിൽ പ്രവർത്തിക്കുകയുണ്ടായി. ആക്രമണത്തിൽ വേറാരും ഉൾപ്പെട്ടിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.
സസെക്സ് പോലീസ് ക്രൈം കമ്മീഷണറുമായ കാറ്റി ബോൺ, ഇതൊരു ഭയാനക സംഭവമായിരുന്നെന്ന് അറിയിച്ചു. പരിക്കേറ്റ എൻഎച്ച്‌എസ് സ്റ്റാഫ് അംഗത്തിന്റെ കുടുംബത്തിന് പിന്തുണ അറിയിക്കുകയും സംഭവസ്ഥലത്തെ പോലീസ് ഉദ്യോഗസ്ഥരോടും ആരോഗ്യ സഹപ്രവർത്തകരോടും നന്ദി പറയുകയും ചെയ്തു. ഇത് ഞെട്ടിക്കുന്ന വാർത്തയാണെന്ന് ഹോവ് എംപി പീറ്റർ കെയ്‌ൽ ട്വീറ്റ് ചെയ്തു. എന്നാൽ വേഗത്തിലുള്ള അറസ്റ്റിന് പോലീസിന് നന്ദി അറിയിക്കുകയും ജീവനക്കാരന് വേഗത്തിൽ സുഖം പ്രാപിക്കാൻ കഴിയട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.
Leave a Reply