ജെഗി ജോസഫ്

ബ്രിസ്‌കയുടെ ഓണാഘോഷം മറക്കാനാകാത്ത ഒരു ദിവസമാണ് ഏവര്‍ക്കും സമ്മാനിച്ചത്. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇക്കുറി ചരിത്രപ്രധാനമായ ബ്രിസ്റ്റോൾ സിറ്റി ഹാളിലാണ് ആഘോഷം നടന്നത് . ആയിരത്തി ഒരുന്നൂറിലേറെ പേര്‍ പരിപാടിയുടെ ഭാഗമായി. ബ്രിസ്റ്റോള്‍ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വലിയ ഓണം ഇവന്റ് ബ്രിസ്‌ക ഒരുക്കിയത്. അവസാന നിമിഷം മേയറുമായി ബന്ധപ്പെട്ടാണ് സിറ്റി ഹാള്‍ ആഘോഷത്തിനായി ലഭ്യമാക്കിയത്. ഒത്തൊരുമയോടെ അസോസിയേഷന്‍ നേതൃത്വവും അംഗങ്ങളും ആഘോഷത്തിന്റെ ഭാഗമായതോടെ അച്ചടക്കത്തോടെയുള്ള ഒരു പരിപാടിയാണ് അരങ്ങേറിയത്. ബ്രിസ്‌കയുടെ അംഗ അസോസിയേഷനുകൾ അവതരിപ്പിച്ച പരിപാടികള്‍ കാണികളുടെ കൈയ്യടി നേടി.മനോഹരമായ പൂക്കളമാണ് ഒരുക്കിയിരുന്നത്. ശ്രുതി സുദര്‍ശനന്‍ നായര്‍, വര്‍ണ്ണ സഞ്ജീവ് , ഷൈല നായര്‍ എന്നിവരുടെ നേതൃത്വത്തിലാണ് മനോഹരമായ പൂക്കളം ഒരുക്കിയത്.

വെൽക്കം ഡാൻസിനു ശേഷം ഓണാഘോഷ പരിപാടികളുടെ ഉത്ഘാടനമാണ് ആദ്യം നടന്നത്. പ്രസിഡന്റ് സാജന്‍ സെബാസ്റ്റ്യനും സെക്രട്ടറി ഡെന്നിസ് സെബാസ്റ്റ്യനും ട്രഷറര്‍ ഷാജി സ്‌കറിയയും മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളും ചേര്‍ന്ന് വിളക്ക് കൊളുത്തി ഓണാഘോഷത്തിന് തുടക്കം കുറിച്ചു.

ഒരു സമയത്ത് ഓണാഘോഷം തന്നെ ഉപേക്ഷിക്കേണ്ടിവരുമെന്ന സാഹചര്യം വന്നിരുന്നു, എന്നാല്‍ എല്ലാവരും സഹകരിച്ചതോടെ ഇത് സാധ്യമാവുകയായിരുന്നുവെന്ന് പ്രസിഡന്റ് സാജന്‍ സെബാസ്റ്റ്യന്‍ പറഞ്ഞു.പ്രതിസന്ധി ഘട്ടത്തിൽ കൂടെ നിന്ന എല്ലാവർക്കും സാജൻ നന്ദി പറഞ്ഞു. പിന്നീട് ചെണ്ടമേളത്തിന്റെ അകമ്പടിയോടെ മാവേലിയെ വേദിയിലേക്ക് വരവേറ്റു. ഏവര്‍ക്കും മാവേലി ഓണാശംസകള്‍ നേര്‍ന്നു.ജിസിഎസ് ഇ എ ലെവല്‍ പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്ക് മാവേലി അവാര്‍ഡുകള്‍ സമ്മാനിച്ചു.

ഓണപ്പാട്ടും ഡാന്‍സും നാടകവും ഒക്കെയായി ബ്രിസ്‌കയുടെ വിവിധ അംഗ അസോസി യേഷനുകളിലെ കുട്ടികള്‍ മികവാര്‍ന്ന പ്രകടനമാണ് കാഴ്ചവച്ചത്. ഷേക്‌സ്പിയറിന്റെ മാക്ബത്ത് വേദിയില്‍ അവതരിപ്പിച്ചപ്പോള്‍ അത് കാണികളില്‍ പുതിയ അനുഭവമായി. വേഷവിധാനത്തിലും അവതരണ മികവിലും ഏറെ ശ്രദ്ധ പിടിച്ചുപറ്റി മലയാളത്തില്‍ അവതരിപ്പിച്ച മാക്ബത്ത്.ജിജോയാണ് നാടകം സംവിധാനം ചെയ്തത്. പശ്‌ചാത്തല സംഗീതം ക്ലമന്‍സ് ഭംഗിയായി തന്നെ നിര്‍വ്വഹിച്ചു. അഭിനയിച്ച ഓരോരുത്തരും മികവ് പുലര്‍ത്തി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അനുശ്രീ തന്റെ അവതരണ മികവില്‍ വേദിയെ കൈയ്യിലെടുത്തു. ജിജി ലൂക്കോസിന്റെ നേതൃത്വത്തില്‍് ലൈറ്റ് ആന്‍ഡ് സൗണ്ട് വേദിയെ കൂടുതല്‍ മികവുറ്റതാക്കി. ഫോട്ടോ അജി സാമുവല്‍ മനോഹരമായി ഒപ്പിയെടുത്തു.എക്‌സിക്യൂട്ടിവ് അംഗങ്ങളും അയല്‍ക്കൂട്ട അംഗങ്ങളും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചതാണ് ആയിരത്തി ഒരുന്നൂറിലേറെ പേരുടെ ആഘോഷം ഭംഗിയായി പൂര്‍ത്തിയാക്കാനായത്.സമയ ക്രമം പാലിച്ചുള്ളതായിരുന്നു പരിപാടി. ബ്രിസ്‌കയുടെ വലിയൊരു ഇവന്റായിരുന്നു, ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന നല്ലൊരു ഓണാഘോഷമാക്കി ഇക്കുറി ബ്രിസ്‌കയുടെ ഓണം മാറി. ഇതിനുള്ള വലിയ തയ്യാറെടുപ്പുകള്‍ തന്നെയായിരുന്നു ഈ ആഘോഷത്തിന്റെ വലിയ വിജയത്തിന് കാരണവും.അസോസിയേഷന്‍ നേതൃത്വവും കമ്മറ്റി അംഗങ്ങളും നല്‍കിയ നൂറുശതമാനം ആത്മാര്‍ത്ഥത തന്നെയായിരുന്നു ഈ ഓണാഘോഷത്തിന്റെ വിജയവും.ബ്രിസ്ക ആർട്സ് കോഡിനേറ്റർമാരായ ബ്രിജിത്തും മിനി സ്കറിയയും ലിസി പോളും, സ്പോർട്ട് സ് കോഡിനേറ്റർമാരായ ജെയിംസും സജിൻ സ്വാമിയും എല്ലാ പ്രോഗ്രാമുകൾക്കും നേതൃത്വം നൽകി.

പ്രസിഡന്റ് സാജന്‍ സെബാസ്റ്റ്യനും സെക്രട്ടറി ഡെന്നിസ് സെബാസ്റ്റ്യനും ട്രഷറര്‍ ഷാജി സ്‌കറിയയും, ബിജു രാമനും, ഷാജി വര്‍ക്കിയും സജി വര്‍ഗീസും ഉള്‍പ്പെടെ വലിയൊരു ബ്രിസ്‌ക ടീം തന്നെ അണിയറയില്‍ പ്രവര്‍ത്തിച്ചു.

യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡ്‌വൈസിംഗ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് പരിപാടിയുടെ മുഖ്യ സ്‌പോണ്‍സേഴ്‌സായിരുന്നു.

എന്നും മനസില്‍ തങ്ങി നില്‍ക്കുന്ന ഓണാഘോഷമാണ് ബ്രിസ്‌ക ഇക്കുറിയും ഏവര്‍ക്കും സമ്മാനിച്ചത്.