ബ്രിസ്റ്റോൾ കേരള അസോസിയേഷൻ (BRISKA) സ്ഥാപിതമായതിന്റെ 10 മത് വാർഷികവും, വാർഷിക ആഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കുന്ന സുവനീർ പ്രകാശനം, മുൻ ഭാരവാഹികളെ ആദരിക്കൽ, ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി Mega Event (ഗാനമേള, മിമിക്സ്, ഫ്യൂഷൻ music) എന്നിവ സംഘടിപ്പിക്കുന്നു.

2022 മെയ്‌ മാസം 28 ശനിയാഴ്ച വൈകിട്ട് 4 മണിക്ക്, ബ്രിസ്റ്റോളിലെ ലോക്കലേസിലുള്ള ട്രിനിറ്റി അക്കാദമി ഹാളിൽ വച്ചാണ് പ്രോഗ്രാം നടക്കുന്നത്. BRISKA സ്കൂൾ ഓഫ് ഡാൻസ്, BRISKA മ്യൂസിക് ക്ലബ് എന്നിവയുടെ സഹകരണത്തോടെ പരിപാടികൾക്ക് തുടക്കമാകും. തുടർന്ന് 10 ആം വാർഷീക ആഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കുന്ന സുവനീർ പ്രകാശനം, കഴിഞ്ഞ 10 വർഷങ്ങളിലെ ഭാരവാഹികളെ ആദരിക്കൽ, നൃത്ത, നൃത്ത്യങ്ങൾ തുടർന്ന് BRISKA യുടെ ചാരിറ്റി പ്രവർത്തനങ്ങൾക്കുള്ള ധനശേഖരണാർത്ഥം 6.00pm ന് നിരവധി സിനിമ, ടെലിവിഷൻ, താരങ്ങളെ അണിനിരത്തി, സീരിയൽ കോമഡിഷോ താരം ആരാഫത്തിന്റെ നേതൃത്വത്തിൽ നാട്ടിൽ നിന്ന് എത്തുന്ന *CELEBRATION UK* അവതരിപ്പിക്കുന്ന മ്യൂസിക്കൽ, കോമഡി കലാവിരുന്നും നിങ്ങൾക്കായി ഒരുക്കുന്നു. എല്ലാവരുടെയും സാന്നിദ്ധ്യ, സഹായ, സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.

ഈ മാസം 28 ശനിയാഴ്ച നടക്കുന്ന BRISKA mega event ന്റെ ഉത്ഘാടനം ആദ്യ ടിക്കറ്റ്, BRISKA യുടെ ആദ്യത്തെ പ്രസിഡന്റ് ജോമോൻ സെബാസ്റ്റ്യന് നൽകിക്കൊണ്ട് പ്രസിഡന്റ് ജാക്സൻ ജോസഫ് . ട്രഷറർ ബിജു രാമൻ, കൺവീനർ ജെയിംസ് ഫിലിപ്പ്, കമ്മിറ്റി അംഗങ്ങൾ എന്നിവർ സമീപം.

സംഘാടക സമിതിക്ക് വേണ്ടി,
Jackson Joseph (പ്രസിഡന്റ്)
Naisent Jacob (സെക്രട്ടറി)
James Philip ( കൺവീനർ )

Venue Address:
Trinity Academy
Lockleaze, Bristol
BS7 9BY.