കായിക പ്രേമികള്‍ക്കും ക്രിക്കറ്റ് സ്നേഹികള്‍ക്കും ആവേശമായി ബ്രിസ്റ്റോളില്‍ ട്വന്റി ട്വന്റി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റും ഫാമിലി ഫണ്‍ ഡേയും ഒരുങ്ങുന്നു. ജൂണ്‍ പതിനൊന്ന് ഞായറാഴ്ചയാണ് ബ്രിസ്റ്റോളില്‍ കുടുംബ സമേതം ആഘോഷിക്കാന്‍ ക്രിക്കറ്റ് ടൂര്‍ണ്ണമെന്‍റ് ഒരുക്കിയിരിക്കുന്നത്. വോക്കിംഗ് മലയാളി അസോസിയേഷനും ബ്രിസ്റ്റോള്‍ വാരിയേഴ്സും സംയുക്തമായാണ് യുകെ മലയാളികള്‍ക്കായി ഈ പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുന്നത്.

ബ്രിസ്റ്റോളിലെ പ്രസിദ്ധമായ ബാവ ക്രിക്കറ്റ് ഗ്രൗണ്ട് ആണ് ആവേശോജ്ജ്വലമായ ഈ പ്രോഗ്രാമിന് വേദിയാകുന്നത്‌. മികച്ച സമ്മാനത്തുകകളാണ് മത്സര വിജയികള്‍ക്ക് ലഭിക്കുക. ഒന്നാം സമ്മാനമായി എഴുനൂറ് പൗണ്ടും രണ്ടാം സമ്മാനമായി നാനൂറ് പൗണ്ടും ആണ് വിജയികളെ കാത്തിരിക്കുന്നത്. കൂടാതെ മികച്ച ബാറ്റ്സ്മാന്‍, ബൗളര്‍ എന്നിവര്‍ക്കും ആകര്‍ഷകമായ സമ്മാനങ്ങള്‍ ലഭിക്കും.

ക്രിക്കറ്റ് മത്സരം ആസ്വദിക്കാനെത്തുന്ന കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും ആസ്വദിക്കാന്‍ മറ്റ് വിനോദോപാധികളും ഇവിടെ ഒരുക്കുന്നുണ്ട്. കുട്ടികള്‍ക്ക് ആസ്വദിക്കാന്‍ ബൗണ്‍സി കാസ്സില്‍, ഫേസ് പെയിന്‍റിംഗ് തുടങ്ങിയ സൗകര്യങ്ങള്‍ ഉണ്ടായിരിക്കും. ഒപ്പം മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ രുചികരമായ നാടന്‍ ഭക്ഷണം ലഭിക്കുന്ന സ്റ്റാള്‍ ഇവിടെ ഉണ്ടായിരിക്കും.

ഈ മികച്ച അവസരം പ്രയോജനപ്പെടുത്താന്‍ എല്ലാവരെയും ഈ വേദിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

വര്‍ഗീസ്‌ ജോണ്‍ : 07714160747

ലിജു : 074293325678

സുഷ്മിത് : 07515452574