ബ്രിട്ടണിലെ കുപ്രസിദ്ധ ബാലപീഡകന് അവസാനം കിട്ടിയത് ആജീവനാന്ത ജയില്‍ശിക്ഷ. നൂറുകണക്കിന് ചെറിയ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചിട്ടുള്ള റിച്ചാര്‍ഡ് ഹക്കിളിന് കോടതി 22 ജീവപര്യന്തം ശിക്ഷയാണ് വിധിച്ചത്.
ബ്രിട്ടീഷ് കൗണ്‍സിലിന്റെ മലേഷ്യയിലെ പ്രചാരകനായിരുന്നു റിച്ചാര്‍ഡ് ഹക്കിള്‍. ഇയാള്‍ ബാലപീഡകനാണെന്ന് പിന്നീടാണ് വെളിപ്പെടുന്നത്. ബിബിസിയിലെ ബ്രോനാഗ് മണ്‍റോ ഇയാളെക്കുറിച്ച് തയ്യാറാക്കിയ ഡോക്യുമെന്ററിയിലൂടെയാണ് ഒട്ടേറെ കാര്യങ്ങള്‍ വെളിപ്പെട്ടത്.ഗ്യാപ് സ്റ്റുഡന്റ് വേഷത്തില്‍ ഏഷ്യയിലെ പല രാജ്യങ്ങളിലും ചുറ്റിക്കറങ്ങിയ ഇയാള്‍ കുട്ടികള ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു.
Leave a Reply