തെരേസ മെയുടെ പിൻഗാമി  പ്രധാനമന്ത്രി യുടെ ഓഫീസ് ഏറ്റെടുക്കുന്ന പക്ഷം ലേബർ  പാർട്ടി   അവിശ്വാസ വോട്ടെടുപ്പിനുവേണ്ടി ആവശ്യപ്പെടുമെന്ന് ഷാഡോ ചാൻസലർ ജോൺ മാക്ഡോണേൽ സൂചിപ്പിച്ചു. പതിയ പ്രധാനമന്ത്രി തെരഞ്ഞെടുപ്പിനായുള്ള    ധാർമിക സമ്മർദം നേരിടേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.

രണ്ടായ്ഴ്ച മുമ്പ് നടന്ന തിരഞ്ഞെടുപ്പിൽ കൺസെർവേറ്റിവ് പാർട്ടിയെകാൾ 7 പോയിന്റ്  മുൻപിൽ   ലേബർ  പാർട്ടി  എത്തി യിരുന്നു . എന്നാൽ നിഗെൽ ഫരാഗെന്റെ നേതൃത്വത്തിൽ രൂപം കൊണ്ട പുതിയ ബ്രെക്സിറ്റ് പാർട്ടിയുടെ പിറകിൽ ആയിരുന്നു കൺസേർവേറ്റിവ് പാർട്ടിയുടെ സ്ഥാനം.

2015ൽ എഡ് മിലിബാടിന് എതിരായി ടോറിയുടെ ഡേവിഡ് കാമറൂൺ ഭൂരിപക്ഷം നേടിയിരുന്നു. എന്നാൽ ഈ ഭൂരിപക്ഷം കൂട്ടാനുള്ള തെരേസ മെയുടെ പരിശ്രമം വിഫലമായിരുന്നു. ഇത് ലേബർ പാർട്ടിയോട് അവരുടെ ഭൂരിപക്ഷം നഷ്ടപെടുന്നതിനും കാരണമായി. മേയുടെ ന്യൂനപക്ഷ ഗവണ്മെന്റ് ഇപ്പോൾ നിലനിൽക്കുന്നത്  ഡെമോക്രാറ്റിക്‌ യൂണിയനിസ്റ്റ് പാർട്ടിയുടെ 10 എംപിമാരുടെ പിന്തുണയിലാണ്. പുതിയ ടോറി നേതാവ്   തെരഞ്ഞെടുപ്പിനെ     നേരിടേണ്ടി  വരുമെന്ന് മാക്ഡോന്നേൽ ഐറ്റിവി ന്യൂസിനോട് പറഞ്ഞിരുന്നു. തെരേസ മേയുടെ രാജി പാർട്ടിക്കുള്ളിലെ സമ്മർദ്ദത്തെ വർധിപ്പിക്കുമെന്ന്  പ്രൊ ഈയൂ  കൺസേർ വേറ്റിവ് മുന്നറിയിപ്പ് നൽകി.

” ഞങ്ങൾക്കു  മറ്റു പ്രതിപക്ഷ പാർട്ടികളെ കാണണം, ഒപ്പം സ്വന്തം പാർട്ടിക്കകത്ത് തീരുമാനം ഉണ്ടാക്കണം. ഞങ്ങളെ പോലെ തന്നെ നോ ഡീൽ ബ്രെക്സിറ്റിന് എതിരെ വോട്ട് ചെയ്യില്ല എന്ന് പറഞ്ഞ കൺസേർവേറ്റീവ് എംപിമാരോടും സംസാരിക്കണം. അങ്ങനെ ആവശ്യമെങ്കിൽ ഒരു പൊതുതെരെഞ്ഞെടുപ്പ് നടത്താം. നമ്മുക്ക് വീണ്ടും ജനങ്ങളിലേക്ക് മടങ്ങാം” സ്കൈ ന്യൂസിലെ സോഫി റിഡ്‌ജിനോട് മക്‌ഡൊണൽ ഇപ്രകാരം അഭിപ്രായപ്പെട്ടു.