റഷ്യയ് ക്കെതിരെയുള്ള ഉപരോധം ശക്തിപ്പെടുത്തുന്നതിനുള്ള സമഗ്ര പദ്ധതി തയ്യാറാക്കിയതായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. പ്രധാനമന്ത്രിയും ഉക്രേനിയൻ അംബാസഡർ വാഡിം പ്രിസ്റ്റൈക്കോയുമായി നടത്തിയ ചർച്ചകളെ തുടർന്നാണിത്. നാറ്റോ രാജ്യങ്ങളുടെ പ്രതിരോധം ശക്തിപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള 6 കർമപരിപാടികളാണ് ഇതിൽ ഉൾപ്പെടുന്നത്.
എന്നാൽ റഷ്യയ് ക്കെതിരെയുള്ള ഉപരോധങ്ങൾ ഉൾപ്പെടെയുള്ള നടപടികൾ എടുക്കുന്നതിൽ ബ്രിട്ടൻ കാലതാമസം വരുത്തി എന്ന് ലേബർ പാർട്ടി ആരോപിച്ചു. റഷ്യൻ പ്രസിഡൻറ് ഗ്വ്ളാഡിമിർ പുടിൻെറ ഉക്രൈൻ അധിനിവേശം തടയാൻ യോജിച്ച ശ്രമം നടത്തുന്നതിനായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ ലോക നേതാക്കളുടെ യോഗം വിളിക്കാനുള്ള ശ്രമത്തിലാണെന്ന് ഡൗണിങ് സ്ട്രീറ്റ് അറിയിച്ചു.
ഇതിനിടെ താൽക്കാലിക വെടിനിർത്തലിന് ശേഷം ഉക്രൈനിൽ ശക്തമായ ആക്രമണവുമായി റഷ്യ മുന്നോട്ടു പോകുകയാണ്. ഉക്രൈൻ സൈനികരുടെ ചെറുത്തുനിൽപ്പ് തുടരുന്ന മരിയുപോളിൽ റഷ്യ 4 ലക്ഷം പേരെ ബന്ധികളാക്കിയെന്ന് മരിയുപോള്‍ മേയര്‍ ആരോപിച്ചു .
Leave a Reply