ലണ്ടൻ: രാജ്യത്ത് തൊഴിലാളികൾ സമരത്തിൽ ആയതിനാൽ ട്രെയിൻ സർവീസുകൾ മുടങ്ങി.റോയൽ മെയിൽ സമരം ദിവസങ്ങളായി തുടരുകയാണ്. ഇതുമൂലം രാജ്യത്തെ സഞ്ചാര സംവിധാനവും പോസ്റ്റൽ രംഗവും താറുമാറാവുകയാണ്. ഒരേ ദിവസം തന്നെ നിരവധി തൊഴിലാളി യൂണിയനുകളിലെ ആളുകൾ പണിമുടക്കിൽ ഏർപ്പെട്ടതിനാലാണ് ട്രെയിൻ സർവീസുകൾ നിലച്ചത്. നിലവിൽ ലണ്ടനും എഡിൻബർഗ്, ബ്രൈറ്റൺ, ന്യൂകാസിൽ എന്നിവയുൾപ്പെടെയുള്ള പ്രധാന നഗരങ്ങൾക്കിടയിൽ ട്രെയിനുകളൊന്നും ഓടുന്നില്ല.

റോയൽ മെയിൽ തൊഴിലാളികൾ നടത്തുന്ന സമരം ലോകശ്രദ്ധ ആകർഷിക്കുകയാണ്. എന്നാൽ അധികൃതർ മുഖം തിരിച്ച സമീപനമാണ് വിഷയത്തിൽ സ്വീകരിക്കുന്നത്. അതുകൊണ്ട് തന്നെ സമരം കൂടുതൽ കരുത്താർജിക്കുകയാണ്. തൊഴിലാളി യൂണിയൻ നേതാവ് അസ്ലെഫ് ഞങ്ങൾ ചർച്ചകൾക്ക് തയാറാണ് എന്ന് ബിബിസി യോട് പറഞ്ഞു. ഈ വർഷത്തെ ഏറ്റവും വലിയ പണിമുടക്ക് എന്നാണ് കമ്മ്യൂണിക്കേഷൻ വർക്കേഴ്സ് യൂണിയൻ ഇതിനെ വിശേഷിപ്പിച്ചത്. ആദ്യമായാണ് റെയിൽവേ യൂണിയനുകൾ ഒരേ ദിവസം പണിമുടക്കുന്നത്, ഏകദേശം 54,000 അംഗങ്ങൾ ഇതിൽ ഉൾപ്പെടുന്നുണ്ട്.

അതിനാൽ മുൻ പണിമുടക്ക് ദിവസങ്ങളെ അപേക്ഷിച്ച് സേവനങ്ങൾ കൂടുതൽ തടസ്സപ്പെടാൻ സാധ്യതയുണ്ട്. നെറ്റ്‌വർക്കിന്റെ വലിയ ഭാഗങ്ങൾ 10 സേവനങ്ങളിൽ ഒന്ന് മാത്രം പ്രവർത്തിക്കുമ്പോൾ പൂർണ്ണമായി നിലക്കും. ആകെ സർവീസ് നടത്തുന്ന ട്രയിനുകളിൽ ഭൂരിപക്ഷവും നിലവിൽ ഓടുന്നില്ല. ഇത് യാത്രക്കാരെ വലയ്ക്കുകയാണ്. നോർത്തേൺ, അവന്തി വെസ്റ്റ് കോസ്റ്റ്, സൗത്ത് ഈസ്റ്റേൺ എന്നിവയുൾപ്പെടെയുള്ള നഗരങ്ങളിലേക്ക് ട്രെയിനുകളൊന്നും ഓടുന്നില്ല. നെറ്റ്‌വർക്ക് റെയിലിലും 16 ട്രെയിൻ കമ്പനികളിലും ജോലി ചെയ്യുന്ന 40,000-ത്തിലധികം അംഗങ്ങൾ ജോലിക്ക് ഹാജരാകില്ലെന്ന് യൂണിയൻ അറിയിച്ചു. നിലവിലെ സമരം ഹീത്രൂ എക്‌സ്പ്രസിനെയും ബാധിച്ചിട്ടുണ്ട്. ടിഎസ്എസ്എയുടെ 5,000 ജീവനക്കാരും സമരത്തിൽ ഏർപ്പെടുമെന്നാണ് കരുതുന്നത് . യുണൈറ്റഡ് യൂണിയനിലെ നൂറുകണക്കിന് അംഗങ്ങൾ പണിമുടക്കിനും തീരുമാനിച്ചിട്ടുണ്ട്.