സ്വന്തം ലേഖകൻ

ബ്രിട്ടൻ :- ബ്രിട്ടനിൽ പാർലമെന്റിലെ ഹൗസ് ഓഫ് കോമൺസിൽ ബിൽ അവതരിപ്പിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ബിസിനസ് സെക്രട്ടറി അലോക് ശർമയ്ക്ക് കോവിഡ് രോഗലക്ഷണങ്ങൾ ഉണ്ടായതിനെ തുടർന്ന് ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയതായി അധികൃതർ അറിയിച്ചു. ബില്ല് അവതരിപ്പിച്ചു കൊണ്ടിരിക്കുന്നതിനിടെ നിരവധി തവണ തന്റെ തൂവാല ഉപയോഗിച്ച് അദ്ദേഹം മുഖം തുടച്ചു. ഇതിനെതുടർന്ന് ലേബർ പാർട്ടി ഷാഡോ മിനിസ്റ്റർ എഡ് മിലിബാൻഡ് അദ്ദേഹത്തിന് കുടിക്കാനായി വെള്ളം കൊടുത്തു. അലോക് ശർമയ്ക്ക് കോവിഡ് ടെസ്റ്റ് പോസിറ്റീവ് ആവുകയാണെങ്കിൽ, എഡ് മിലിബാൻഡിനോടും ഐസൊലേഷനിൽ പോവാൻ ആരോഗ്യ അധികൃതർ നിർദേശിച്ചിട്ടുണ്ട്. ഇതിനെതുടർന്ന് ഹൗസ് ഓഫ് കോമൺസിലെ നടപടികൾ തൽക്കാലത്തേക്ക് നിർത്തിവെച്ചിരിക്കുകയാണ്. ഹൗസ് ഓഫ് കോമൺസിൽ സ്ഥല പരിമിതികൾ ഉള്ളതിനാൽ എംപിമാർക്ക് കൃത്യമായ സമൂഹിക അകലം പാലിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. ഇപ്പോൾ പാർലമെന്റ് നടപടികൾ തുടരുന്നതിൽ പലയിടത്തുനിന്നും വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്.


കോവിഡ് കാലത്ത് തുടർന്നുവന്ന ഡിജിറ്റൽ വോട്ടിംഗ് സിസ്റ്റം പാർലമെന്റ് അവസാനിപ്പിച്ചിരിക്കുകയാണ്. എന്നാൽ ഇത് എംപിമാരുടെ ആരോഗ്യത്തിൻെറ കാര്യത്തിൽ ഭീഷണിയാകുമെന്ന ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ഇന്ന് നമ്മൾ തിരിച്ചുവരവിൻെറ പാതയിലാണ് എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാൽ തൊഴിലില്ലായ്മ പോലുള്ള മറ്റു പല പ്രതിസന്ധികളും നമ്മൾ എങ്ങനെ നേരിടും എന്ന് പ്രധാനമന്ത്രി ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. എൻഎച്ച്എസിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിക്കാനും പ്രധാനമന്ത്രി മറന്നില്ല..