കാമുകിയുടെ ശരീരത്ത് പുള്ളികൾ കൊണ്ട് ചിത്രപ്പണികൾ, പ്രദർശനത്തിന് തയാറെടുപ്പിച്ച് കാമുകനായ ചിത്രകാരൻ. ബ്രിട്ടണിലെ ഏറ്റവും കോടീശ്വരനായ ചിത്രകാരൻ ഡാമിയൻ ഹെർസ്റ്റാണ് കാമുകി സോഫി ക്യാനലിന്റെ ശരീരം ഒരു ചിത്രശാലയാക്കി മാറ്റിയത്.

2018 മുതൽ  26-കാരിയായ മുൻ നർത്തകിയുമായ സോഫിയും 54കാരനായ ഹെർസ്റ്റും തമ്മിൽ പ്രണയത്തിലാണ്. ഹെർസ്റ്റിന്റെ കലാസപര്യയ്ക്ക് പൂർണ്ണപിന്തുണ നൽകി സോഫിയ ഒപ്പം നിൽക്കുന്നത് ഇവരുടെ ബന്ധത്തെ ദൃഢമാക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM

കാമുകിയുടെ നഗ്നശരീരത്തിൽ വിവിധ വർണ്ണങ്ങളിലുള്ള പുള്ളികൾ വരച്ചുകൊണ്ടാണ് ഹെർസ്റ്റിന്റെ പരീക്ഷണം. 2017ൽ ആ കാലത്തെ കാമുകിയായിരുന്ന ക്യാറ്റി കെയ്റ്റിന്റെ പ്രതിമ നിർമിച്ച് പ്രദർശനത്തിന്‌വെച്ചിരുന്നു. അതിലും മികച്ച കലാസൃഷ്ടിയാണ് സോഫിയയിലൂടെ സാധ്യമാകുന്നതെന്നാണ് ഡാമിയൽ ഹെർസ്റ്റിന്റെ അവകാശവാദം.

വിവാഹിതനായ ഡാമിയൽ ഹെർസ്റ്റിന് മൂന്ന് കുട്ടികളുണ്ട്. മൂത്തമകന് സോഫിയയേക്കാൾ രണ്ട് വയസ് കൂടുതലുണ്ട്. പ്രായം ജീവിതത്തിലെ സന്തോഷങ്ങൾക്ക് തടസമല്ലെന്ന് ഇവർ തെളിയിച്ചിട്ടുണ്ട്. ഡാമിയലിനൊപ്പമുള്ള സുന്ദരനിമിഷങ്ങളും ജന്മദിനാഘോഷ ചിത്രങ്ങളും സോഫിയ പോസ്റ്റ് ചെയ്യാറുണ്ട്.