ബ്രിട്ടനില്‍ നവവധുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ബ്രിട്ടീഷ് വംശജയായ പാക്കിസ്ഥാന്‍കാരിയാണ് ഡെര്‍ബിയില്‍ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ ഭര്‍ത്താവ് അതുല്‍ മുസ്തഫ(35)യെ പൊലീസ് അറസ്റ്റ് ചെയ്തു.
സോബിയ തബാസിം ഖാന്‍ (37) എന്ന യുവതിയുടെ മൃതദേഹം നോര്‍മാന്റണ്‍ പ്രദേശത്തെ അതുലിന്റെ വീട്ടില്‍നിന്നാണു പൊലീസ് കണ്ടെത്തിയത്. ശനിയാഴ്ച രാത്രി പത്തുമണിയോടെയാണ് പൊലീസ് ഇവിടെയെത്തിയത്.
ബ്രാഡ്‌ഫോര്‍ജിലെ വെസ്റ്റ് യോര്‍ക്ക്‌ഷെയര്‍ സ്വദേശിയായ സോബിയ അടുത്തിടെയാണ് രണ്ടു കുട്ടികളുടെ പിതാവായ അതുലിനെ വിവാഹം ചെയ്ത് ഡെര്‍ബിയിലെത്തിയത്. അയല്‍ക്കാരുമായി ഇവര്‍ക്ക് യാതൊരു ബന്ധവുമില്ലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. പകല്‍ ജനല്‍കര്‍ട്ടനുകള്‍ പോലും മാറ്റിയിരുന്നില്ല. ചൂടുള്ള ദിവസങ്ങളില്‍ പോലും ഇവരെ പുറത്തു കണ്ടിരുന്നില്ലെന്നും അയല്‍ക്കാര്‍ പറയുന്നു. അതുല്‍ വീണ്ടും വിവാഹം കഴിച്ചുവെന്ന് ആരും അറിഞ്ഞിരുന്നില്ല. യാതൊരു തരത്തിലുള്ള ആഘോഷങ്ങളും ഉണ്ടായിരുന്നില്ല. ശനിയാഴ്ച വീടിനുള്ളില്‍നിന്നു പൊലീസ് മൃതദേഹം കൊണ്ടുപോകുമ്പോഴാണ് പലരും വിവരം അറിഞ്ഞത്.
Leave a Reply