ന്യൂസ് ഡെസ്ക്, മലയാളം യുകെ
അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കേണ്ട ബാധ്യത അമേരിക്കയ്ക്ക് ഉള്ളതായി യു.എസ്. വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയെ അറിയിച്ചതായി വിദേശകാര്യ സെക്രട്ടറി യവെറ്റ് കൂപ്പർ ബ്രിട്ടിഷ് ‘ പാർലമെന്റിൽ പ്രസ്താവിച്ചു. വെനിസ്വേലയിൽ നടന്ന അമേരിക്കൻ സൈനിക നടപടികളുടെ പശ്ചാത്തലത്തിലാണ് കൂപ്പറിന്റെ പരാമർശം. അന്താരാഷ്ട്ര നിയമങ്ങൾ മാനിക്കേണ്ടതിന്റെ ആവശ്യകതയാണ് അമേരിക്കയോട് ബ്രിട്ടൻ ചൂണ്ടിക്കാട്ടിയതെന്ന് അവര്‍ വ്യക്തമാക്കി.

ഈ ആഴ്ച യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദേശപ്രകാരം നടത്തിയ സൈനിക ഓപ്പറേഷനിൽ വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദൂറോ പിടിയിലായതിൻ്റെ ഞെട്ടലിലാണ് ലോകം . ഇതിനെ തുടർന്ന് അന്താരാഷ്ട്ര നിയമങ്ങൾ അമേരിക്ക ലംഘിച്ചുവെന്ന ആരോപണങ്ങൾ ശക്തമായി ഉയർന്നു. സംഭവത്തിൽ അന്താരാഷ്ട്ര സമൂഹത്തിന്റെ പ്രതികരണം ശ്രദ്ധേയമാണെന്നും നിയമപരമായ ചോദ്യങ്ങൾ ഉയരുന്നതായും വിലയിരുത്തലുണ്ട്.

ഹൗസ് ഓഫ് കോമൺസിൽ നടത്തിയ കൂപ്പറിന്റെ പ്രസ്താവന, പ്രധാനമന്ത്രി സർ കിയർ സ്റ്റാർമറിന്റെ നിലപാടിനെക്കാൾ ശക്തമായതാണെന്നാണ് വിലയിരുത്തൽ. ട്രംപിന്റെ തീരുമാനത്തെ നേരിട്ട് അപലപിക്കുന്നത് സ്റ്റാർമർ ഇതുവരെ ഒഴിവാക്കിയിട്ടുണ്ട്. പകരം മദൂറോയുടെ ഭരണകൂടത്തിലെ ക്രൂരതകളിലേക്കാണ് പ്രധാനമന്ത്രി ശ്രദ്ധ തിരിച്ചതെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.











Leave a Reply