ന്യൂസ് ഡെസ്ക് മലയാളം യുകെ

ഉക്രെയ്നിലെ ഇന്റർനാഷണൽ ലെജിയണിന് വേണ്ടി പോരാടാൻ പോയ ബ്രിട്ടീഷുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളക്കെട്ടിൽ കൈകൾ പിന്നിലേക്ക് ബന്ധിച്ച നിലയിയിലാണ് ലങ്കാഷെയറിലെ ബേൺലിയിൽ നിന്നുള്ള ജോർദാൻ ചാഡ്‌വിക്കിൻെറ (31) ശരീരം കണ്ടെത്തിയത്. ജോർദാൻ 2011 മുതൽ 2015 വരെ ബ്രിട്ടീഷ് ആർമിയിൽ സ്‌കോട്ട്‌സ് ഗാർഡായി സേവനമനുഷ്ഠിച്ചിരുന്നു. കന്റെ മരണത്തിൽ തന്റെ കുടുംബം തകർന്നുവെന്ന് അദ്ദേഹത്തിന്റെ അമ്മ ബ്രെൻഡ ചാഡ്‌വിക്ക് പറഞ്ഞു. ഉക്രേനിയൻ ഇന്റർനാഷണൽ ആർമി ഓഗസ്റ്റ് 7 ന് ജോർദാൻെറ ശരീരം ബ്രിട്ടണിലേക്ക് കൊണ്ടുപോകാനുള്ള തയാറെടുപ്പുകൾ പൂർത്തിയാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കാനും മറ്റുള്ളവരെ തന്റെ കഴിവുകൾ ഉപയോഗിച്ച് സഹായിക്കാനുമുള്ള ആഗ്രഹം മൂലം 2022 ഒക്‌ടോബർ ആദ്യം യുകെ വിട്ട് ഉക്രെയ്‌നിലേക്ക് ജോർദാൻ പോവുകയായിരുന്നുവെന്ന് ബ്രെൻഡ ചാഡ്‌വിക്ക് പറഞ്ഞു. ജൂൺ 26 ന്, മകൻ കൊല്ലപ്പെട്ടതായി ലങ്കാഷെയർ പോലീസ് ജോർദാൻെറ കുടുംബത്തെ അറിയിച്ചു. മകൻെറ ആകസ്‌മിക വേർപാടിലുള്ള ദുഃഖത്തിലാണ് ഈ കുടുംബം. ജോർദാൻെറ കുടുംബത്തിന് ആവിശ്യമായ എല്ലാ സഹായങ്ങളും പിന്തുണയും നൽകുമെന്ന് ഒരു എഫ്‌സിടിഒ വക്താവ് പറഞ്ഞു.