ന്യൂസ് ഡെസ്ക്
ബ്രിട്ടീഷ് പാർലമെന്റിന് ബ്രെക്സിറ്റിൽ സമവായത്തിലെത്താനായില്ല. ഇന്ന് നടന്ന വോട്ടിംഗിൽ നാല് ബ്രെക്സിറ്റ് ഓപ്ഷനുകളും എം.പിമാർ നിരാകരിച്ചു.
- സ്ഥിരമായി യൂറോപ്യൻ യൂണിയനുമായി കസ്റ്റംസ് യൂണിയൻ സഹകരണത്തിനുള്ള ഓപ്ഷൻ 273 നെതിരെ 276 വോട്ടിന് തള്ളി.
- സിംഗിൽ മാർക്കറ്റിൽ നിന്നു കൊണ്ട് യൂറോപ്യൻ യൂണിയനുമായി കസ്റ്റംസ് യൂണിയൻ എഗ്രിമെന്റിൽ ഏർപ്പെടാനുള്ള ഓപ്ഷൻ 261നെതിരെ 282 വോട്ടിന് എം.പിമാർ നിരാകരിച്ചു.
- എം പിമാർക്ക് നോ ഡീൽ ബ്രെക്സിറ്റ് തടയാനുള്ള അധികാരം നല്കാനുള്ള നിർദ്ദേശങ്ങൾ 191 നെതിരെ 292 വോട്ടിന് തള്ളി.
- നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഡീലുമായി ബന്ധപ്പെട്ടുള്ള പുതിയ റഫറണ്ടത്തിനുള്ള ഓപ്ഷൻ 280 നെതിരെ 292 വോട്ടിന് എം.പിമാർ പരാജയപ്പെടുത്തി.
Leave a Reply