ലണ്ടന്‍: ബ്രിട്ടീഷ് പാസ്‌പോര്‍ട്ടുകളുടെ നിറം ബ്രെക്‌സിറ്റിന് ശേഷം മാറുമെന്ന് ഹോം ഓഫീസ്. നിലവിലുള്ള കടും ചുവന്ന നിറമാണ് 2019 ഒക്ടോബറിന് ശേഷം നല്‍കുന്ന പാസ്‌പോര്‍ട്ടുകളില്‍ നിന്നും മായുന്നത്. യൂറോപ്യന്‍ യൂണിയന്‍ അംഗ രാഷ്ട്രമായതിന് ശേഷമാണ് ബ്രിട്ടന്‍ അവരുടെ നിര്‍ദ്ദേശപ്രകാരം പാസ്‌പോര്‍ട്ടുകള്‍ നീല നിറത്തില്‍ നിന്നും കടും ചുവപ്പിലേക്ക് മാറിയത്.

തിരിച്ച് വരുന്ന കടും നീല നിറം ആദ്യമായി ഉപയോഗിച്ച് തുടങ്ങിയത് 1921 ലാണ്. പുതുതായി നിര്‍മ്മിക്കുന്ന പാസ്‌പോര്‍ട്ടുകള്‍ അതീവ സുരക്ഷാ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തി കൊണ്ടുള്ളതായിരിക്കുമെന്ന് സര്‍ക്കാര്‍ പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നിലവില്‍ പാസ്‌പോര്‍ട്ട് ഹോള്‍ഡര്‍മാര്‍ പുതിയതിലേക്ക് മാറ്റുന്നതിന് പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ലെന്ന് ഹോ ഓഫീസ് ഓര്‍മ്മിപ്പിക്കുന്നു. 2019 ഒക്ടോബറിന് ശേഷം കാലാവധി കഴിയുന്ന മുറക്ക് പുതിയ പാസ്‌പോര്‍ട്ടുകള്‍ ലഭിച്ച് തുടങ്ങും.