ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഹോം ഓഫീസ് പുറത്തിറക്കിയ പുതിയ പാസ്‌പോർട്ട് ഈ മാസം മുതൽ വിതരണം ചെയ്യുവാൻ തുടങ്ങി. കിംഗ് ചാൾസ് മൂന്നാമന്റെ ഭരണകാലം ആരംഭിച്ചതിന്റെ ഭാഗമായി, എലിസബത്ത് രാജ്ഞിയുടെ രാജകീയ ചിഹ്നത്തിന് പകരം പുതിയ രാജകീയ ചിഹ്നം പാസ്‌പോർട്ടിൽ ഇടംപിടിച്ചതാണ് പ്രധാന മാറ്റം . ഇതോടെ ബ്രിട്ടീഷ് പാസ്‌പോർട്ട് ഒരു “പുതിയ യുഗത്തിലേക്ക്” കടക്കുന്നതായി സർക്കാർ പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വ്യാജരേഖ ചമയ്ക്കൽ തടയാൻ ഏറ്റവും പുരോഗമിച്ച ആന്റി-ഫോർജറി സാങ്കേതികവിദ്യകൾ പാസ്‌പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫോട്ടോ പതിപ്പിച്ച പേജിൽ പുതിയ ഹോളോഗ്രാഫിക് സുരക്ഷാ സംവിധാനവും ചേർത്തു. അതിർത്തി പരിശോധന വേഗവും എളുപ്പവുമാക്കാനും പാസ്‌പോർട്ടിന്റെ വിശ്വാസ്യത ഉറപ്പാക്കാനും ഈ മാറ്റങ്ങൾ സഹായിക്കും. പാസ്‌പോർട്ടിന്റെ അകത്തെ വിസ പേജുകളിൽ ബ്രിട്ടനിലെ നാല് രാജ്യങ്ങളിലെ യുനെസ്കോ സംരക്ഷിത പ്രകൃതി ദൃശ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട് .

ഈ വർഷം ഏപ്രിൽ മുതൽ പാസ്പോർട്ടിനുള്ള അപേക്ഷ ഫീസ് വർധിപ്പിച്ചിരുന്നു. ഓൺലൈൻ വഴി അപേക്ഷിക്കുന്ന മുതിർന്നവർക്ക് £94.50, കുട്ടികൾക്ക് £61.50, പേപ്പർ ഫോം വഴി അപേക്ഷിക്കുന്ന മുതിർന്നവർക്ക് £107, കുട്ടികൾക്ക് £74 എന്നിങ്ങനെയാണ് പുതിയ നിരക്ക്. നിലവിൽ ഉള്ള പാസ്‌പോർട്ടുകൾ അവരുടെ കാലാവധി തീരുന്നതുവരെ പൂർണ്ണമായും സാധുവായിരിക്കും, എന്നാൽ ഡിസംബർ മുതൽ അപേക്ഷിക്കുന്നവർക്ക് പുതിയ രൂപകൽപ്പനയിലുള്ള പാസ്‌പോർട്ടുകൾ ലഭിക്കും.