ബ്രിട്ടനിലെ ഗവേഷകർക്ക് സന്തോഷം നൽകിക്കൊണ്ട് പ്രധാനമന്ത്രി ബോറിസ് ജോൺസൺ സാമ്പത്തികസഹായം പ്രഖ്യാപിച്ചിരിക്കുകയാണ്. ആധുനിക ലോകത്തു പ്രകൃതിയോട് അനുകൂലമായി നിൽക്കുന്ന ഗതാഗത സംവിധാനങ്ങളുടെ നിർമ്മാണത്തിനുള്ള ഗവേഷണത്തിന് ഊന്നൽ നൽകുവാനും, അതോടൊപ്പം തന്നെ വൈദ്യുത പാസഞ്ചർ വിമാനങ്ങളുടെ നിർമ്മാണത്തിനും മറ്റുമായാണ് സാമ്പത്തികസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. 125 മില്യൻ പൗണ്ടോളം പുതിയ ഗതാഗത സംവിധാനങ്ങളുടെ നിർമ്മാണത്തിനായി ഗവൺമെന്റ് നീക്കിവച്ചിരിക്കുകയാണ്.

ഫ്രാൻസിലെ ബിയാട്രിസിൽ നടക്കുന്ന ജി 7 ഉച്ചകോടിയോടനുബന്ധിച്ചാണ് ബോറിസ് ജോൺസൺ ഈ പ്രഖ്യാപനം നടത്തിയത്. ഉച്ചകോടിയിൽ തന്റെ സഹപ്രവർത്തകരായ നേതാക്കന്മാരോട് പ്രകൃതി സംരക്ഷണത്തിനും, കാലാവസ്ഥ വ്യതിയാനത്തിന് എതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന ആഹ്വാനവും നൽകാനാണ് ജോൺസന്റെ തീരുമാനം.ബിർമിങ്ഹാം, ലീഡ്സ്, ദർഹാം, കാർഡിഫ്, യൂണിവേഴ്സിറ്റി കോളേജ് ലണ്ടൻ തുടങ്ങിയ യൂണിവേഴ്സിറ്റികൾ പിന്തുണയ്ക്കുന്ന അഞ്ചു നൂതന ഗതാഗത ഗവേഷണ ശൃംഖലയിൽ, ഓരോന്നിനും അഞ്ചു മില്യൺ പൗണ്ട് വീതം പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രകൃതിക്ക് ദോഷം ചെയ്യാത്ത വാതകങ്ങളുടെ നിർമ്മാണം, അതോടൊപ്പം തന്നെ മോട്ടോർ വാഹനങ്ങളിൽ നിന്നുള്ള പുക കുറയ്ക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ഈ ഗവേഷണത്തിനുള്ളത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സെപ്റ്റംബർ 30 മുതൽ തന്നെ ഈ പണം ഗവേഷകർക്കും ലഭ്യമാക്കാനുള്ള എല്ലാ നടപടികൾ സ്വീകരിച്ചതായി പ്രധാനമന്ത്രി അറിയിച്ചു. ഈ നടപടിയിലൂടെ ഗതാഗത രംഗത്ത് നൂതനമായ മാറ്റങ്ങൾ വരുമെന്നാണ് ഗവൺമെന്റ് പ്രതീക്ഷിക്കുന്നത്.എയർ ടാക്സികളും, അതോടൊപ്പം തന്നെ ചരക്ക് വഹിക്കുവാൻ ഡ്രോണുകളും മറ്റും നിലവിൽ വരും. തുടക്കത്തിൽ ചെറിയതോതിലുള്ള എയർക്രാഫ്റ്റിൽ തുടങ്ങി പിന്നീട് പാസഞ്ചർ വിമാനങ്ങൾ നിർമ്മിക്കാനാണ് തീരുമാനം. പ്രകൃതി സംരക്ഷണത്തിന് ഊന്നൽ നൽകുന്നതാവണം നമ്മുടെ ഓരോ തീരുമാനങ്ങളമെന്ന് പ്രധാനമന്ത്രി ഓർമിപ്പിച്ചു. ഈ പ്രഖ്യാപിച്ചിരിക്കുന്ന സാമ്പത്തിക സഹായം പ്രകൃതിക്ക് ദോഷം ചെയ്യാത്ത ഗതാഗത രീതികളുടെ ഗവേഷണത്തിനു സഹായകമാകുമെന്ന് അദ്ദേഹം ഉറപ്പു നൽകി. ഗതാഗതത്തിനും, അതുപോലെ തന്നെ ചരക്കു സാധനങ്ങളുടെ നീക്കത്തിനും മറ്റും അനേകം വഴികളാണ് ഉള്ളതെന്ന് ബിസിനസ്‌ സെക്രട്ടറി ആൻഡ്രിയ ലീഡ്‌സോം രേഖപ്പെടുത്തി.

ഇത്തരത്തിലുള്ള നൂതന സാങ്കേതിക വിദ്യകൾ ബ്രിട്ടന്റെ വികസനത്തിന് സഹായകരമാകുമെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു. വൈദ്യുത എയർക്രാഫ്റ്റു കളുടെയും ഡ്രോണുകളുടെയും മറ്റും നിർമ്മാണം പ്രകൃതിയുടെ പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ സഹായകരമാകുമെന്നാണ് നിഗമനം.