സ്വന്തം ലേഖകൻ

മജോർക്ക :- മനപ്പൂർവമായി റസ്റ്റോറന്റിൽ വെച്ച് ജനങ്ങൾക്ക് നേരെ ചുമയ്ക്കുകയും, കൊറോണ ബാധ പകർത്തുവാൻ ശ്രമിക്കുകയും ചെയ്ത ബ്രിട്ടീഷ് ടൂറിസ്റ്റ് മജോർക്കൻ തലസ്ഥാനമായ പാൽമയിൽ അറസ്റ്റിലായി. ദൃക്സാക്ഷികൾ പോലീസിനെ അറിയിച്ചതിനെ തുടർന്നാണ് 43 കാരനായ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ സമയത്ത് ഇദ്ദേഹം മാസ്ക് ഉപയോഗിച്ചിരുന്നില്ല. അതോടൊപ്പം തന്നെ അദ്ദേഹം മദ്യപിച്ചിരുന്നതായും പോലീസ് അധികൃതർ രേഖപ്പെടുത്തി. തിങ്കളാഴ്ചയാണ് ഇദ്ദേഹം പാൽമയിലെ ഏറ്റവും തിരക്കേറിയ സ്ട്രീറ്റിൽ ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്താൻ ശ്രമിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇദ്ദേഹം സ്ട്രീറ്റിലെ പല റെസ്റ്റോറന്റുകൾക്കിടയിലൂടെ നടക്കുകയും, ആളുകൾക്ക് നേരെ ചുമയ്ക്കുകയും ചെയ്തു. അദ്ദേഹത്തെ പുറത്താക്കാൻ ശ്രമിച്ച ഒരു റസ്റ്റോറന്റ് ഉടമയ്ക്ക് നേരെയും മനപ്പൂർവമായി ഇദ്ദേഹം ചുമച്ചു. ഇദ്ദേഹത്തെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ എടുത്തതായി പോലീസ് അധികൃതർ അറിയിച്ചു. തനിക്ക് കൊറോണ ബാധ ഉണ്ടെന്ന് ഇദ്ദേഹം ജനങ്ങളെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി ദൃക്സാക്ഷികൾ പറയുന്നു.

 

ഇദ്ദേഹത്തെ കൊറോണ പരിശോധനയ്ക്ക് വിധേയനാക്കിയതായി പോലീസ് അധികൃതർ അറിയിച്ചു. എന്നാൽ റിസൾട്ട് നെഗറ്റീവ് ആണ്. മദ്യപിച്ചിരുന്നതിനാലാവാം ഇദ്ദേഹത്തിന്റെ ഈ പെരുമാറ്റം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. റിസൾട്ട് നെഗറ്റീവ് ആയതിനാൽ അധികം നടപടികൾ ഉണ്ടാവുകയില്ല എന്നും പ്രതീക്ഷിക്കുന്നു.