ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഹിമാലയത്തിൽ ട്രക്കിങ്ങിനിടെ ഗുരുതരമായി പരിക്കേറ്റ ബ്രിട്ടീഷ് പർവതാരോഹകൻ മരിച്ചു. മറ്റൊരു ബ്രിട്ടീഷ് പർവതാരോഹകൻ്റെ ഒപ്പം വടക്കേ ഇന്ത്യയിലെ ദൗലാധർ പർവതനിരയുടെ അടിവാരത്തേക്ക് മല കയറുന്നതിനിടെ അപകടം സംഭവിക്കുകയായിരുന്നു . ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ സ്ട്രെച്ചറിൽ ആണ് ആശുപത്രിയിൽ എത്തിച്ചത്.
27 വയസ്സ് പ്രായമുള്ള രണ്ടുപേർക്കും ഈ പ്രദേശത്ത് ട്രെക്കിംഗ് നിരോധിച്ചിട്ടുണ്ടെന്ന് അറിയില്ലായിരുന്നുവെന്ന് ലോക്കൽ പോലീസ് പറഞ്ഞതായി ടൈം ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു നിക്കലും അപകടം നിറഞ്ഞ മല സാന്നിധ്യമാണ് ഇതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പുഴ മുറിച്ചു കടക്കേണ്ടതിനാൽ വളരെ സാവധാനത്തിലൂടെ മാത്രമേ ഈ പാതയിലൂടെ സഞ്ചാരികൾക്ക് മുന്നേറാൻ സാധിക്കുകയുള്ളൂ. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം 100 മീറ്റർ പിന്നിടാൻ ഇവരുടെ സംഘം ഏകദേശം രണ്ട് മണിക്കൂർ സമയം ആണ് എടുത്തത്.
അപകടത്തിൽപ്പെട്ടയാളെ ഇതുവരെ ഔദ്യോഗികമായി തിരിച്ചറിഞ്ഞിട്ടില്ല. ഇന്ത്യയിൽ ഒരു ബ്രിട്ടീഷുകാരൻ്റെ കുടുംബത്തെ ഞങ്ങൾ പിന്തുണയ്ക്കുകയും പ്രാദേശിക അധികാരികളുമായി ബന്ധപ്പെടുകയും ചെയ്യുന്നുണ്ട് എന്ന് വിദേശകാര്യ ഓഫീസിൻ്റെ വക്താവ് ബുധനാഴ്ച പറഞ്ഞു. കഴിഞ്ഞ ഒക്ടോബറിൽ ഒരു ബ്രിട്ടീഷ് പർവ്വതാരോഹകൻ അടങ്ങിയ സംഘത്തെ അപകടത്തിൽപ്പെട്ട് മൂന്ന് ദിവസത്തിനുശേഷം എയർ ലിഫ്റ്റിൽ ചെയ്ത് രക്ഷപ്പെടുത്തിയിരുന്നു. രണ്ട് രാത്രിയാണ് തണുത്തുറഞ്ഞ തണുപ്പിൽ അവർ കഴിയേണ്ടി വന്നത്.
Leave a Reply